അയ്യപ്പഭക്തര്‍ക്കു സിപിഎം വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കും
Sunday, October 11, 2015 12:24 AM IST
കണ്ണൂര്‍: സിപിഎം നേതൃത്വത്തില്‍ ശബരിമല തീര്‍ഥാടകര്‍ക്കു വിശ്രമകേന്ദ്രം ഒരുക്കും. പാര്‍ട്ടി നിയന്ത്രണത്തില്‍ സാന്ത്വന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഐആര്‍പിസിയാണ് ഈ മണ്ഡലകാലത്തു വടക്കേ മലബാറിലെയും അന്യസംസ്ഥാനങ്ങളിലെയും ശബരിമല തീര്‍ഥാടകര്‍ക്കു വിശ്രമസൌകര്യം ഒരുക്കുന്നത്. ശബരിമലയിലേക്കു കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍നിന്നും ഗോവ, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ മേഖലകളില്‍നിന്നു ജില്ല വഴി കടന്നുപോകുന്ന ഭക്തര്‍ക്കുള്ള സഹായകേന്ദ്രമാണു ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഒരുക്കുന്നത്. കാല്‍നടയായും വാഹനത്തിലും എത്തുന്നവര്‍ക്കു പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനും ലഘുഭക്ഷണം ഒരുക്കാനും സംഘാടക സമിതിയോഗം തീരുമാനിച്ചു.


കണ്ണൂരിലെ ജില്ലാ ലൈബ്രറിഹാളില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണ യോഗം ഡോ.ബാലകൃഷ്ണ പൊതുവാള്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൌണ്‍സില്‍ ജില്ലാസെക്രട്ടറി പി.കെ. ബൈജു അധ്യക്ഷതവഹിച്ചു. കെ.വി. ഗോവിന്ദന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഐആര്‍പിസി ചെയര്‍മാന്‍ പി.എം. സാജിദ്, കാരായി ദിവാകരന്‍, കെ. രവീന്ദ്രന്‍, സി.എം. സത്യന്‍, പി.എം. ശശീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.