ഐഎസ്എല്‍: കൊച്ചിയില്‍ ഇന്നു ഗതാഗത നിയന്ത്രണം
Saturday, October 10, 2015 1:45 AM IST
കൊച്ചി: ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തില്‍ ഇന്നു വൈകു ന്നേരം നടക്കുന്ന ഐഎസ്എല്‍ ഫുട്ബോള്‍ മത്സരത്തോടനുബ ന്ധിച്ചു കൊച്ചിസിറ്റി ട്രാഫിക് പോലീസ് പ്രധാന റോഡുകളില്‍ ഗതാ ഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇടപ്പള്ളി ബൈപ്പാസ് മുതല്‍ നോര്‍ത്ത് ഓവര്‍ബ്രിഡ്ജ് വരെയുള്ള ഇടപ്പള്ളി ഹൈക്കോര്‍ട്ട് റോഡില്‍ മെട്രോ റെയില്‍ ജോലികള്‍ നടക്കുന്നതിനാല്‍ സര്‍വീസ് ബസുകള്‍ ഒഴികെ മറ്റ് എല്ലാ വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. കൂടാതെ യാതൊരു വാഹനങ്ങളും ഈ റോഡില്‍ പാര്‍ക്ക് ചെയ്യാനും അനുവദിക്കില്ല.

സ്റേഡിയത്തിന്റെ മെയിന്‍ ഗേറ്റ് മുതല്‍ സ്റ്റേഡിയം വരെയുളള റോഡിലും ചുറ്റുമുള്ള റോഡിലും സ്റേഡിയത്തിനു പിന്‍വശം മുതല്‍ കാരണക്കോടം വരെയുളള റോഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല.


മത്സരം കാണാനായി ചെറിയ വാഹനങ്ങളില്‍ വരുന്നവര്‍ പാലാരിവട്ടം റൌണ്ട്, തമ്മനം റോഡ് കാരണക്കോടം വഴിയും വൈറ്റില ഭാഗത്തുനിന്ന് എസ്എ റോഡ്, കടവന്ത്ര, കതൃക്കടവ് കാരണക്കോടം വഴിയും സ്റേഡിയത്തിന്റെ പിന്‍ഭാഗത്ത് എത്തിച്ചേര്‍ന്നു കാരണക്കോടം സെന്റ് ജൂഡ് ചര്‍ച്ച് ഗ്രൌണ്ട്, ഐഎംഎ ഗ്രൌണ്ട്, സ്റേഡിയത്തിനു പിറകിലുള്ള വാട്ടര്‍ അഥോറിറ്റി ഗ്രൌണ്ട്, ഹെലിപാഡ് ഗ്രൌണ്ട്, എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യാം. വലിയ വാഹനങ്ങള്‍ ഇടപ്പള്ളി വൈറ്റില നാഷണല്‍ ഹൈവേയുടെ ഇരുവശങ്ങളിലും ഉള്ള സര്‍വീസ് റോഡുകളിലും സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കണ്ൈടനര്‍ ടെര്‍മിനല്‍ റോഡ്, എന്നിവിടങ്ങളിലും ഗതാഗത തടസം ഉണ്ടാകാത്ത വിധം പാര്‍ക്കു ചെയ്യണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.