ക്രമസമാധാനപാലനവും അന്വേഷണവും വിഭജിക്കാന്‍ നടപടി
Saturday, October 10, 2015 1:44 AM IST
കൊച്ചി: തിരുവനന്തപുരം സിറ്റിയി ലെ അഞ്ചു പോലീസ് സ്റേഷനുകളി ല്‍ ക്രമസമാധാനപാലനവും അന്വേഷണവും വേര്‍തിരിച്ചു നല്‍കാന്‍ നടപടി ആയെന്ന് അസിസ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് കെ.കെ. ബാലചന്ദ്രന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്ന മുറയ്ക്കായിരിക്കും നടപ്പാക്കുക.

പോലീസില്‍ ക്രമസമാധാനപാ ലനവും അന്വേഷണവും പ്രത്യേക വിഭാഗങ്ങളാക്കണമെന്ന ഹൈക്കോ ടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. തിരുവനന്തപുരം സിറ്റിയിലെ വട്ടിയൂര്‍ക്കാവ്, പൂന്തുറ, കരമന, ശ്രീകാര്യം, വിഴിഞ്ഞം സ്റേഷനുകളില്‍ ഈ സംവിധാനം നടപ്പാക്കും. ഇവിടെ അധിക സൌകര്യങ്ങള്‍ നല്‍കണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാന ത്തില്‍ സംസ്ഥാനത്തെ സ്റേറ്റ് എന്‍ക്വയറി കമ്മീഷന്‍ പുനഃസ്ഥാപിച്ചി രുന്നു. പോലീസ് എസ്റാബ്ളിഷ്മെന്റ് ബോര്‍ഡ്, പോലീസ് കംപ്ളെയിന്റ് അഥോറിറ്റി എന്നിവ പ്രവര്‍ത്തിക്കുന്നുണ്െടന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


തിരുവനന്തപുരം സ്വദേശി ടി.എന്‍. മോഹനന്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റീസ് അലക്സാണ്ടര്‍ തോമസാണു സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിട്ടിരുന്നത്. ഹര്‍ജിക്കാരന്റെ മകന്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം കാലമേറെയായിട്ടും പൂര്‍ത്തിയായിട്ടില്ലെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒന്‍പതു വര്‍ഷം മുമ്പു സുപ്രീം കോടതി നിര്‍ദേശിച്ചിട്ടും സര്‍ക്കാര്‍ പോലീസിന്റെ ക്രമസമാധാനപാലന, അന്വേഷണ ചുമതലകള്‍ വിഭജിച്ചു നല്‍കാന്‍ നടപടി എടുത്തിട്ടില്ലെന്നു ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.