ഫ്ളിപ്ഡ് ലേണിംഗും ഇ-ഡാകുമായി എഡ്യുകോംപ്
Saturday, October 10, 2015 1:42 AM IST
കൊച്ചി: പ്രമുഖ വിദ്യാഭ്യാസ സാങ്കേതികവിദ്യാ കമ്പനിയായ എഡ്യുകോംപ് സൊല്യൂഷന്‍സ് കൊച്ചിയില്‍ സംഘടിപ്പിച്ച സ്കൂള്‍ കോണ്‍ക്ളേവില്‍ മധ്യകേരളത്തിലെ എഴുപതിലേറെ സ്കൂളുകളുടെ പ്രിന്‍സിപ്പല്‍മാര്‍ പങ്കെടുത്തു.

ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളാണു കോണ്‍ക്ളേവ് ചര്‍ച്ചചെയ്തത്. എഡ്യുകോംപിന്റെ നൂതന വിദ്യാഭ്യാസ സേവനങ്ങളായ ഇ-ഡാക്, ഫ്ളിപ് ലേണ്‍ എന്നിവ കേരളത്തില്‍ അവതരിപ്പിച്ചു. ഫ്ളിപ്ലേണ്‍ ഡോട്ട് കോമിന്റെ അനുബന്ധമായി ഫ്ളിപ്ലേണ്‍ എന്ന ആപ്പും കമ്പനി അവതരിപ്പിച്ചു. നിലവില്‍ 500ലേറെ പ്രമുഖ സ്വകാര്യ സ്കൂളുകള്‍ എഡ്യുകോംപിന്റെ വിവിധ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതായി എഡ്യുകോംപ് റീജണല്‍ സിഇഒ എം.ആര്‍. കൃഷ്ണമൂര്‍ത്തി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്‍സ്ട്രക്ഷണല്‍ ലീഡര്‍ഷിപ് ആന്‍ഡ് ഫ്ളിപ്ഡ് ലേണിംഗ് എന്ന വിഷയത്തില്‍ പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധ അസ്ളേഷ താക്കുര്‍ നടത്തിയ ശില്പശാലയും കോണ്‍ക്ളേവിന്റെ ഭാഗമായി നടന്നു. അടുത്ത തലമുറയില്‍പ്പെട്ട സ്കൂളിംഗ് സാധ്യമാക്കുന്ന എഡ്യുകോംപിന്റെ ഇ-ഡാക് സാങ്കേതികവിദ്യയും പ്രദര്‍ശിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.