ധര്‍മവേദി ഭാരവാഹികള്‍ വി.എസിനെ കണ്ടു
ധര്‍മവേദി ഭാരവാഹികള്‍ വി.എസിനെ കണ്ടു
Saturday, October 10, 2015 1:36 AM IST
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഗുരുതരമായ അഴിമതി ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ ശ്രീനാരായണ ധര്‍മവേദി ഭാരവാഹികള്‍ ബിജു രമേശിന്റെ നേതൃത്വത്തില്‍ രാവിലെ 11ന് കന്റോണ്‍മെന്റ് ഹൌസിലെത്തി വി.എസിനെ കണ്ടു.

എസ്എന്‍ ട്രസ്റിന്റെയും എസ്എന്‍ഡിപി യോഗത്തിന്റെയും കീഴിലുള്ള സ്ഥാപനങ്ങളില്‍ നടത്തിയിട്ടുള്ള അഴിമതിയും മൈക്രോ ഫൈനാന്‍സിലെ ക്രമക്കേടും സംബന്ധിച്ച രേഖകള്‍ ബിജു രമേശും ഗോകുലം ഗോപാലനും വി.എസിനു നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.