ചെറിയ കക്ഷികളോടു വിവേചനം കാണിക്കരുതെന്നു കേരള കോണ്‍ഗ്രസ്- ജേക്കബ്
ചെറിയ കക്ഷികളോടു വിവേചനം കാണിക്കരുതെന്നു കേരള കോണ്‍ഗ്രസ്- ജേക്കബ്
Saturday, October 10, 2015 1:27 AM IST
തിരുവനന്തപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചെറിയ കക്ഷിക ളോട് സീറ്റിന്റെ കാര്യത്തില്‍ വിവേ ചനം കാണിക്കരുതെന്ന് കേരള കോണ്‍ഗ്രസ്- ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ 52-ാം ജന്മദിന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനം പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് ചെയര്‍മാന്‍ വാക്കനാട് രാധാകൃഷ്ണന്‍, വൈസ് ചെയര്‍മാന്മാരായ അഡ്വ. ഫിലിപ്പ്, ഡെയ്സി ജേക്കബ്, ജനറല്‍ സെക്രട്ടറിമാരായ സി. മോഹനന്‍ പിള്ള, പ്രഫ. ജോണി സെബാസ്റ്യന്‍, എഴുകോണ്‍ സത്യന്‍, കുളക്കട രാജു, വി.എസ്. മനോജ് കുമാര്‍, കരുമം സുന്ദരേശന്‍, മത്തായി മണ്ണപ്പള്ളി, എം.ബി. ബേബി, അഡ്വ. പി.ആര്‍. പ്രമോദ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.