പത്രിക നല്‍കാന്‍ ഇനി മൂന്നു ദിവസം
പത്രിക നല്‍കാന്‍ ഇനി മൂന്നു ദിവസം
Saturday, October 10, 2015 12:48 AM IST
തിരുവനന്തപുരം: ഇന്നും നാളെയും പൊതു അവധിയായതിനാല്‍ ഇനി മൂന്നു ദിവസം മാത്രമാകും തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പ്പിക്കാനുള്ളത്. തിങ്കള്‍ മുതല്‍ ബുധനാഴ്ച വരെ മാത്രമാകും പത്രിക സമര്‍പ്പിക്കാന്‍ അവശേഷിക്കുന്നത്.

ഇതുവരെ സംസ്ഥാനത്താകെ 310 പേര്‍ മാത്രമാണു പത്രിക സമര്‍പ്പിച്ചതെന്നാണു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പത്രിക നല്‍കിയത്, 94 പേര്‍. ഗ്രാമപഞ്ചായത്തുകളില്‍ 89 പേരും ബ്ളോക്ക് പഞ്ചായത്തില്‍ മൂന്നു പേരും മുനിസിപ്പാലിറ്റികളില്‍ രണ്ടു പേരുമാണു പത്രിക നല്‍കിയത്. കോര്‍പറേഷനില്‍ ആരും പത്രിക നല്‍കിയിട്ടില്ല. കൊല്ലത്ത് 78 ഉം പത്തനംതിട്ടയില്‍ രണ്ടും കോട്ടയത്ത് 63 ഉം ഇടുക്കിയില്‍ 30 ഉം മലപ്പുറത്ത് 24ഉം കോഴിക്കോട് ഏഴും വയനാട്ടില്‍ 14 ഉം പത്രികകള്‍ ലഭിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പത്രിക ലഭിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.