ദമ്പതികളുടെ സ്കൂട്ടറില്‍ ലോറിയിടിച്ച് ഭര്‍ത്താവ് മരിച്ചു
Friday, October 9, 2015 12:50 AM IST
അടൂര്‍: ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ലോറിയിടിച്ച് ഭര്‍ത്താവ് മരിച്ചു,ഭാര്യയ്ക്കു ഗുരുതര പരിക്ക്.പുന്നല കടശേരി കുമിരാവിലാസം സാമന്തനാണ് (55)മരിച്ചത്. ഇന്നലെ രാവിലെ 10.30നു ഇളമണ്ണൂര്‍ ചാങ്കൂരിലായിരുന്നു അപകടം.അടൂരില്‍ നിന്നു പത്തനാപുരത്തേക്കു പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച സ്കൂട്ടറില്‍ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭാര്യ കൃഷ്ണകുമാരിയെ (50) പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മൃതദേഹം ഇളമണ്ണൂര്‍ മൌണ്ട് സിയോന്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.