ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല
Friday, October 9, 2015 12:48 AM IST
കൊച്ചി: ജസ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായിരുന്ന നിയമ പരിഷ്കരണ കമ്മിറ്റിയുടെ ശിപാര്‍ശ നടപ്പാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല. നിയമനിര്‍മാണ മേഖലയില്‍ ഇടപെടാന്‍ കോടതിക്കു കഴിയില്ലെന്നും സര്‍ക്കാരിന് ഇക്കാര്യം ശരിയായ സംവിധാനത്തിലൂടെ പരിഗണിക്കാന്‍ കഴിയുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സുപ്രീം കോടതിയും ഹൈക്കോടതിയും നല്‍കുന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചു കമ്മീഷന്‍ ശിപാര്‍ശ നടപ്പാക്കാന്‍ നിര്‍ദേശിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. എറണാകുളം സ്വദേശി ജി. ഗിരീഷ് ബാബു നല്‍കിയ ഹര്‍ജി ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍. ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണു പരിഗണിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.