തദ്ദേശഭരണ തെരഞ്ഞെടുപ്പ്: അയോഗ്യരാക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചു
Friday, October 9, 2015 12:47 AM IST
തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നോ, അംഗം ആയിരിക്കുന്നതില്‍ നിന്നോ ഒഴിവാക്കപ്പെട്ടവരുടെ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു.

വിവിധ ജില്ലകളിലെ ത്രിതല പഞ്ചായത്തുകളിലേയ്ക്ക് 2014 ജനുവരി ഒന്ന് മുതല്‍ കഴിഞ്ഞ മേയ് 31 വരെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അയോഗ്യരായവരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച കണക്കുകള്‍ യഥാസമയത്ത് സമര്‍പ്പിക്കാത്തവര്‍ക്കെതിരെയാണ് നടപടി. പരിധിയില്‍ കൂടുതല്‍ തുക ചെലവാക്കിയവരും ഇതില്‍ ഉള്‍പ്പെടുന്നു.


തിരുവനന്തപുരം (എട്ട്), കൊല്ലം (രണ്ട്), പത്തനംതിട്ട (പതിനൊന്ന്), ആലപ്പുഴ (മൂന്ന്), കോട്ടയം (രണ്ട്), ഇടുക്കി (എട്ട്), എറണാകുളം (നാല്), തൃശൂര്‍ (എട്ട്), പാലക്കാട് (ഒന്ന്) വീതം സ്ഥാനാര്‍ഥികളെയാണ് അയോഗ്യരാക്കിയത്. അയോഗ്യരാക്കിയവരുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (ംംം.ലെര.സലൃമഹമ.ഴ്ീ.ശി) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്തരവ് തീയതി മുതല്‍ അഞ്ച് വര്‍ഷത്തേക്കു പ്രസ്തുത സ്ഥാനാര്‍ഥികളുടെ അയോഗ്യത തുടരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.