മാനസികാരോഗ്യ ദിനാചരണം നാളെ കോട്ടയത്ത്
Friday, October 9, 2015 12:42 AM IST
കോട്ടയം: ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരളാ ബ്രാഞ്ചിന്റെയും മെഡിക്കല്‍ കോളജ് മാനസികാരോഗ്യ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാനതല മാനസികാരോഗ്യ ദിനാചരണം നാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും. പിടിഎ ഹാളില്‍ രാവിലെ 9.30നു ചേരുന്ന സമ്മേളനം സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്യും. ഡോ. ജെ. പ്രമീളാദേവി, വേള്‍ഡ് സൈക്യാട്രിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. റോയി ഏബ്രഹാം കള്ളിവയലില്‍, ഡോ. എ.ജെ. ജോണ്‍, ഡോ. കെ.പി. ജയപ്രകാശന്‍, ഡോ. വര്‍ഗീസ് പി. പുന്നൂസ് തുടങ്ങിയവര്‍ പ്രസംഗിക്കും. നവജീവന്‍ ട്രസ്റി പി.യു. തോമസിനെ ആദരിക്കും. തുടര്‍ന്നു വിവിധ വിഷയങ്ങളില്‍ ക്ളാസുകളും സെമിനാറുകളും നടക്കും. പത്രസമ്മളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.ഡി. മോഹനന്‍, ഡോ. വര്‍ഗീസ് പുന്നൂസ്, ഡോ. സന്ദീപ് അലക്സ്, ഡോ. ടോണി തോമസ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.