തദ്ദേശ തെരഞ്ഞെടുപ്പ്: എംജി സര്‍വകലാശാലയില്‍ പരീക്ഷകള്‍ പുനഃക്രമീകരിക്കും
Friday, October 9, 2015 12:40 AM IST
കോട്ടയം: തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുളള തെരഞ്ഞടുപ്പ് പ്രക്രിയ പ്രമാണിച്ച് എംജി സര്‍വകലാശാലയിലെ പരീക്ഷകള്‍ പുനഃക്രമീകരിക്കാന്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യേഗത്തില്‍ തീരുമാനമായി.

സിബിസിഎസ്എസ്, ബിഎ, ബിഎസ്സി, ബികോം മൂന്ന്, അഞ്ച് സെമസ്ററുകളുടെ പരീക്ഷകള്‍ 29നു നിര്‍ത്തിവച്ചു നംവബര്‍ 11ന് പുനരാരംഭിക്കും. ആറാം സെമസ്റര്‍ യുജി പ്രോഗ്രാമുകളുടെ ക്ളാസുകള്‍ നംവബര്‍ മൂന്നിന് ആരംഭിക്കും. പരീക്ഷകള്‍ക്കുശേഷം നംവബര്‍ 17ന് ക്ളാസുകള്‍ പുനരാരംഭിക്കും.

നാലാം സെമസ്റ്റര്‍ സിബിസിഎസ്എസ് പരീക്ഷകള്‍ നംവബര്‍ മൂന്നിനാരംഭിച്ചു ക്ളാസുകള്‍ 24ന് തുടങ്ങും. മൂല്യനിര്‍ണയ സമയം കുറയ്ക്കുന്നതിനായി സിബിസിഎസ്എസ് മൂന്ന്, അഞ്ച് പരീക്ഷകളിലെ ഫോള്‍സ് നമ്പറിംഗ് മാനുവലായി തയാറാക്കും. വൊക്കേഷണല്‍ ബിരുദ കോഴ്സുകളുടെ പുതിക്കിയ ചട്ടങ്ങള്‍ 15ന് പ്രസിദ്ധപ്പെടുത്താനുളള നടപടി സ്വീകരിക്കും. നാല്, ആറ് സെമസ്ററുകളിലെ യൂജി പരീക്ഷകള്‍ 2016 മാര്‍ച്ച് രണ്ടാം വാരത്തില്‍ ആരംഭിക്കും.


ദ്വിവര്‍ഷ ബിഎഡ് പ്രോഗ്രാമിന്റെ മോഡല്‍ ചോദ്യപേപ്പറുകള്‍ ഉടനടി തയാറാക്കും. ഒന്ന്, രണ്ട് സെമസറ്ററുകളുടെ പരീക്ഷകള്‍ നംവബറില്‍ പൂര്‍ത്തിയാക്കും. ആറാം സെമസ്റര്‍ യുജി മോഡല്‍ ചോദ്യപേപ്പറുകള്‍ 15ന് മുമ്പ് പ്രസിദ്ധപ്പെടുത്തും.

എംടെക് മൂന്നാം സെമസ്റര്‍ പരീക്ഷകളുടെ ഫലം ഒരാഴ്ച്ചക്കുളളില്‍ പ്രസിദ്ധീകരിക്കാന്‍ നടപടി സ്വീകരിക്കാനും തീരുമാനമായി.

വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ഷീനാ ഷുക്കൂര്‍, സിന്‍ഡിക്കറ്റ് അംഗങ്ങളായ ഡോ. എന്‍. ജയകുമാര്‍, പ്രഫ.സണ്ണി.കെ.ജോര്‍ജ്, ജോയിന്റ് രജിസ്ട്രാര്‍മാരായ വത്സമ്മ കരുണാകരന്‍, സി. രവീന്ദ്രന്‍, എ.സി. ബാബു, ബി. രാധാകൃഷ്ണപിളള തൂടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.