ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിക്കണം
Friday, October 9, 2015 12:33 AM IST
കൊച്ചി: ലീഗല്‍ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍ ജോലി സമയത്തു നിര്‍ബന്ധമായും യൂണിഫോം ധരിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിക്കാതെ പരിശോധനയ്ക്കു പോകുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് അഡ്വ.വിന്‍സന്റ് പാനിക്കുളം നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവു നല്‍കിയത്. ഇതു പാലിക്കാത്ത


ഉദ്യോഗസ്ഥര്‍ക്കെതിരേ ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ശാരീരികമായ പരിമിതികളുള്ളവര്‍ക്കു യൂണിഫോം ധരിക്കണമെന്ന വ്യവസ്ഥയില്‍ ഇളവു നല്‍കാന്‍ കണ്‍ട്രോളര്‍ക്ക് അധികാരമുണ്െടന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.