ബാബുവിന്റെ അപകീര്‍ത്തി കേസില്‍ ബിജു രമേശ് ജാമ്യമെടുത്തു
ബാബുവിന്റെ അപകീര്‍ത്തി കേസില്‍  ബിജു രമേശ് ജാമ്യമെടുത്തു
Thursday, October 8, 2015 12:15 AM IST
കൊച്ചി: എക്സൈസ്മന്ത്രി കെ.ബാബു നല്‍കിയ അപകീര്‍ത്തി കേസില്‍ ബാറുടമാ അസോസിയേഷന്‍ നേതാവ് ബിജു രമേശ് കോടതിയില്‍ നേരിട്ടു ഹാജരായി ജാമ്യമെടുത്തു. വ്യാജമായ കോഴ ആരോപണം ഉന്നയിച്ച് തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് മന്ത്രി ഹര്‍ജി നല്‍കിയത്.

എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായാണ് ബിജു രമേശ് ജാമ്യമെടുത്തത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ എന്‍ഒസി ബാര്‍ ലൈസന്‍സിന് നിര്‍ബന്ധമാക്കിയതടക്കമുള്ളതിലെ വിരോധമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു മന്ത്രി ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. മന്ത്രിയുടെ മൊഴി കോടതി നേരത്തെ രേഖ പ്പടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.