മത്സരിക്കാന്‍ അനുമതി തേടി കാരായി സഹോദരന്മാര്‍
Thursday, October 8, 2015 12:06 AM IST
തലശേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഫസല്‍ വധക്കേസ് പ്രതികളും സിപിഎം നേതാക്കളുമായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഹൈക്കോടതിയുടെ അനുമതി തേടി. കാരായി രാജന്‍ ജില്ലാ പഞ്ചായത്തിലേക്കും കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭയിലേക്കും മത്സരിക്കാനാണ് ഒരുങ്ങുന്നത്.

നോമിനേഷന്‍ നല്‍കുന്നതിനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനുമായാണ് ഇരുവരും അനുമതി തേടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.