ടോമിന്‍ തച്ചങ്കരിക്കെതിരേ കുറ്റാരോപണ മെമ്മോ ഒരുക്കുന്നതായി സര്‍ക്കാര്‍
ടോമിന്‍ തച്ചങ്കരിക്കെതിരേ കുറ്റാരോപണ മെമ്മോ ഒരുക്കുന്നതായി സര്‍ക്കാര്‍
Thursday, October 8, 2015 12:04 AM IST
കൊച്ചി: എഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരേ അച്ചടക്കനടപടി വേണമെന്ന ഡിജിപിയുടെ ശിപാര്‍ശയില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നും ഇതിനായി കരട് കുറ്റാരോപണ മെമ്മോ തയാറാക്കാന്‍ ഡിജിപിക്കു നിര്‍ദേശം നല്‍കിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരില്‍ തച്ചങ്കരി ഇടപെട്ടു തന്നെ വരാപ്പുഴ, പറവൂര്‍ പീഡനക്കേസുകളില്‍ പ്രതിയാക്കിയെന്ന് ആരോപിച്ച് കന്യകുമാരി സ്വദേശി മണികണ്ഠന്‍ നല്‍കിയ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

തച്ചങ്കരിയുടെ ഭാര്യക്ക് 80 ശതമാനം ഓഹരിയുള്ള എപിജെ ഡെവലപ്പേഴ്സുമായി ഭൂമി വില്‍ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണു തന്നെ പ്രതിയാക്കാനുള്ള കാരണമെന്നു ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. ഈ ഭൂമിയിടപാടുമായി ബന്ധപ്പെട്ടു തച്ചങ്കരിക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി 2014 ഒക്ടോബര്‍ ആറിന് സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയിരുന്നു. ഇതില്‍ എന്തു നടപടി എടുത്തുവെന്ന് അറിയിക്കാന്‍ കഴിഞ്ഞ 14ന് സിംഗിള്‍ ബെഞ്ച് ചോദിച്ചതനുസരിച്ചാണ് ചീഫ് സെക്രട്ടറി സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.


തച്ചങ്കരിയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷണം നട ത്തിയ അന്നത്തെ എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ ഭാര്യയുടെ ബിസിനസി ല്‍ തച്ചങ്കരി സജീവമായി ഇടപെടുന്നുണ്െടന്നു വ്യക്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.