സിഎംഎസ് കോളജിലും ബീഫ് ഫെസ്റ്; എട്ടു വിദ്യാര്‍ഥികള്‍ക്കു സസ്പെന്‍ഷന്‍
സിഎംഎസ് കോളജിലും ബീഫ് ഫെസ്റ്; എട്ടു വിദ്യാര്‍ഥികള്‍ക്കു സസ്പെന്‍ഷന്‍
Thursday, October 8, 2015 11:49 PM IST
കോട്ടയം: സിഎംഎസ് കോളജ് കാമ്പസിനുള്ളില്‍ എസ്എഫ്ഐ വിദ്യാര്‍ഥികള്‍ ബീഫ് ഫെസ്റിവല്‍ സംഘടിപ്പിച്ചു.

തടയാനെത്തിയ പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ഡാനിയേലിനെ വിദ്യാര്‍ഥികള്‍ കൈയേറ്റം ചെയ്തു. ഷര്‍ട്ടിലും ദേഹത്തും ബീഫ് കറി ഒഴിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ വിധേയമായി എട്ടു എസ്എഫ്ഐ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നോടെയാണു സംഭവം.

ഉച്ചഭക്ഷണത്തിനായി കോളജ് വിട്ട സമയത്ത് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ 150ല്‍പരം വിദ്യാര്‍ഥികള്‍ കാമ്പസിനുള്ളില്‍ ബീഫ് ഫെസ്റ് നടത്താന്‍ തയാറെടുക്കുന്നതായി പ്രിന്‍സിപ്പലിനു വിവരം ലഭിച്ചു. ഉടന്‍ പ്രിന്‍സിപ്പല്‍ സ്ഥലത്തെത്തി വിദ്യാര്‍ഥികളുടെ ഈ നീക്കം തടഞ്ഞു. ഇത്തരം കാര്യങ്ങള്‍ കാമ്പസിനുള്ളില്‍ പാടില്ലെന്നും പറഞ്ഞ അദ്ദേഹം വേണമെങ്കില്‍ പുറത്തു സംഘടിപ്പിക്കാന്‍ നിര്‍ദേശിച്ചു. ഈസമയം കാമ്പസിനുള്ളില്‍ എത്തിച്ച ബീഫ് കറി വിതരണം ചെയ്യാന്‍ സംഘാടകര്‍ ശ്രമിച്ചു.

ബീഫ് വിതരണം തടഞ്ഞ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികള്‍ തള്ളിയിട്ടു.


ഷര്‍ട്ടിലും ദേഹത്തും ബീഫ് കറി ഒഴിച്ചു. തുടര്‍ന്നു ബീഫ് കറി കാമ്പസില്‍ ഉപേക്ഷിച്ചു വിദ്യാര്‍ഥികള്‍ മടങ്ങി. ബീഫ് ഫെസ്റിവല്‍ സംഘടിപ്പിച്ചവരുടെ കൂട്ടത്തില്‍ മുന്‍വിദ്യാര്‍ഥികളുമുണ്ടായിരുന്നതായി പ്രിന്‍സിപ്പല്‍ പറഞ്ഞു.

ബീഫ് ഫെസ്റ് കാമ്പസിനുള്ളില്‍ സംഘടിപ്പിച്ചാല്‍ അത് അക്രമങ്ങള്‍ക്കു കാരണമാകുമെന്നു മനസിലാക്കിയാണു തടഞ്ഞതെന്നു പ്രിന്‍സിപ്പല്‍ പറഞ്ഞു. ബീഫ് കാമ്പസില്‍ വിതരണം ചെയ്തതിനും പ്രിന്‍സിപ്പലിനെ കൈയേറ്റം ചെയ്തതിനുമാണു വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്. കോളജിലെ സ്റാഫ് കൌണ്‍സില്‍ ചേര്‍ന്നാണു വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം എടുത്തതെന്നും സംഭവത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്െടങ്കില്‍ അന്വേഷണം നടത്തി അവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്നു പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ഡാനിയേല്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് ജ്വോഷാ എന്നിവര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.