ബീഫ് ഫെസ്റിനിടെ വടകരയില്‍ സംഘര്‍ഷം
Thursday, October 8, 2015 11:49 PM IST
വടകര: ബീഫ് ഫെസ്റിനെ ച്ചൊല്ലി കീഴല്‍ ശ്രീനാരായണ കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം.

എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടന്ന ബീഫ് ഫെസ്റ് എബിവിപി പ്രവര്‍ത്തകര്‍ ത ടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

ഉത്തര്‍പ്രദേശില്‍ അമ്പതുകാരനെ തല്ലിക്കൊന്നതിലും തൃശൂര്‍ കേരള വര്‍മ കോളജില്‍ ബീഫ് ഫെസ്റ് സംഘടിപ്പിച്ചവരെ സസ്പെന്‍ഡ് ചെയ്തതിലും പ്രതിഷേധിച്ചാണു ശ്രീനാരായണ കോളജില്‍ വിദ്യാര്‍ഥികള്‍ രംഗത്തുവന്നത്.

ഉച്ചയോടെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബീഫ് പാകം ചെയ്ത ശേഷം വിദ്യാര്‍ഥികള്‍ കഴിക്കുമ്പോഴാണ് സംഭവം. ഒരു സംഘം എബിവിപി പ്രവര്‍ത്തകര്‍ ബീഫ് കഴിക്കുകയായിരുന്ന വിദ്യാര്‍ഥിനികളെ തട ഞ്ഞു. ഇവരില്‍ നിന്നു ബീഫ് പിടിച്ചുവലിച്ചെറിയുകയുണ്ടായി. ഇതിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നേരിട്ടതോ ടെ ഇരുകൂട്ടരും ഏറ്റുമുട്ടി. വിവരമറിഞ്ഞെത്തിയ വടകര പോലീസ് പ്രശ്നക്കാരെ വിരട്ടിയോടിച്ചതോടെയാണ് രംഗം ശാന്തമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.