മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി:അന്വേഷണവുമായി സഹകരിക്കണമെന്നു ഹൈക്കോടതി
മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി:അന്വേഷണവുമായി സഹകരിക്കണമെന്നു ഹൈക്കോടതി
Thursday, October 8, 2015 11:46 PM IST
കൊച്ചി: മൂന്നാറില്‍ സര്‍ക്കാര്‍ വക ഭൂമി കൈയേറിയെന്ന പരാതിയില്‍ ദേവികുളം പോലീസ് രജിസ്റര്‍ ചെയ്ത കേസുമായി കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ളാന്റേഷന്‍സ് ഉദ്യോഗസ്ഥര്‍ സഹകരിക്കണമെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു സര്‍ക്കാര്‍ ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു കണ്ണന്‍ ദേവന്‍ കമ്പനി നല്‍കിയ ഹര്‍ജിയിലാണ് ജസ്റീസ് മുഹമ്മദ് മുഷ്താഖിന്റെ നിര്‍ദേശം.


കേസില്‍ ഉദ്യോഗസ്ഥരെ അറസ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് ഒരു മാസത്തേക്കു കൂടി സിംഗിള്‍ ബെഞ്ച് നീട്ടിയിട്ടുണ്ട്. മൂന്നാറില്‍ ഭൂമി കൈയേറിയെന്ന പരാതിയില്‍ പോലീസ് നടപടികള്‍ റദ്ദാക്കണമെന്ന ആവശ്യത്തിനു പുറമെ ഭൂമി തിരികെപ്പിടിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഭൂവിനിയോഗ നിയമത്തിലെ സെക്ഷന്‍ ഏഴ് റദ്ദാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഒരു മാസം കഴിഞ്ഞു വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.