മോദിയെ ഗുരുവാക്കാന്‍ വെള്ളാപ്പള്ളിയുടെ ശ്രമം: കോടിയേരി
മോദിയെ  ഗുരുവാക്കാന്‍ വെള്ളാപ്പള്ളിയുടെ ശ്രമം: കോടിയേരി
Thursday, October 8, 2015 11:45 PM IST
കായംകുളം: ആര്‍എസ്എസുമായുള്ള എസ്എന്‍ഡിപി ബന്ധം ധൃതരാഷ്ട്രാലിംഗനം പോലാകുമെന്നും ശ്രീനാരായണ ഗുരുവിനെ മാറ്റി ആ സ്ഥാനത്ത് നരേന്ദ്ര മോദിയെ ഇരുത്താനാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന്റെ ശ്രമമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കായംകുളം കറ്റാനം കോയിക്കല്‍ ചന്തയില്‍ പി. സുധാകരന്റെ ഒമ്പതാം ചരമവാര്‍ഷിക ദിനത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിറിയയിലെ ഇസ്ലാമിക് സ്റേറ്റ് ഭീകര സംഘടനയുടെ ഇന്ത്യന്‍ രൂപമാണ് ആര്‍എസ്എസ്.


ശ്രീനാരായണ ഗുരുവിന്റെ മഹത്തായ ദര്‍ശനം ഉള്ളിടത്തോളം കാലം ആര്‍എസ്എസിനു കേരളത്തില്‍ വളരാന്‍ കഴിയില്ല. മതനിരപേക്ഷ നാടിനെ വീണ്ടും ഭ്രാന്താലയമാക്കി മാറ്റാനാണു വെള്ളാപ്പള്ളിയുടെ നീക്കമെന്നും കോടിയേരി കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.