ഔഷധ വ്യാപാരികള്‍ 14നു പണിമുടക്കും
Thursday, October 8, 2015 11:44 PM IST
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ ഔഷധ വ്യാപാരികള്‍ 14നു രാജ്യവ്യാപകമായി മെഡിക്കല്‍ സ്റോറുകള്‍ അടച്ച് സൂചനാ പണിമുടക്ക് നടത്തുമെന്ന് ഓള്‍ കേരള ഡ്രഗിസ്റ്സ് ആന്‍ഡ് കെമിസ്റ്സ് അസോസിയേഷന്‍ (എകെസിഡിഎ) ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മരുന്നുകള്‍ ഓണ്‍ലൈനായി ലഭ്യമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്.

ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് വില്‍ക്കുന്ന മെഡിക്കല്‍ സ്റോറുകളുടെ പ്രവര്‍ത്തനം കുത്തകകള്‍ക്ക് കൈമാറാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. എട്ടു ലക്ഷത്തോളം മെഡിക്കല്‍ സ്റോര്‍ ഉടമകളെയും 60 ലക്ഷത്തോളം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ബുദ്ധിമുട്ടിലാക്കുന്ന നടപടിയാണിത്. നിയമം നിലവില്‍ വന്നാല്‍ സ്വയം ചികിത്സയും മരുന്നുകള്‍ ലഹരിക്ക് പകരമായി ഉപയോഗിക്കുന്ന പ്രവണതം അടക്കമുള്ള അനാരോഗ്യകരമായ കാര്യങ്ങള്‍ വര്‍ധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.


എകെസിഡിഎ പ്രസിഡന്റ് എ.എന്‍. മോഹന്‍, ജനറല്‍ സെക്രട്ടറി തോമസ് രാജു, ട്രഷറര്‍ അബ്ദുള്‍ ജലീല്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.