ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം
Wednesday, October 7, 2015 1:10 AM IST
പാലക്കാട്: പാലക്കാട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിലെ ഒഴിവു വരുന്ന മുഴുവന്‍ സമയ അംഗത്തിന്റെ (ജനറല്‍) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അംഗീകൃത യൂണിവേഴ്സിറ്റി ബിരുദമുളളവരും 35 വയസോ അതിനു മുകളിലോ പ്രായമുളളവരും ധനതത്വം, നിയമം, കൊമേഴ്സ്, അക്കൌണ്ടന്‍സി, വ്യവസായം, പൊതുഭരണം, പൊതുകാര്യങ്ങള്‍ എന്നി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം ഉളളവരാകണം ആകണം. നിയമന കാലാവധി അഞ്ചു വര്‍ഷം വരെയോ 65 വയസ് വരെയോ (ഏതാണോ ആദ്യം അതുവരെ) ആണ്. അപേക്ഷ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും ജില്ലാ കളക്ടറേറ്റുകളിലും ജില്ലാ സപ്ളൈ ഓഫീസുകളിലും ംംം. രീിൌാലൃമളളമശൃ.സലൃമഹമ.ഴ്ീ.ശി എന്ന വെബ്സൈറ്റുകളിലും ലഭിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം 15നകം സെക്രട്ടറി, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം-ഒന്ന് വിലാസത്തില്‍ അപേക്ഷ നല്‍കണം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.