മരിയന്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ എസ്എപിപഠനം ആരംഭിച്ചു
Wednesday, October 7, 2015 1:09 AM IST
കുട്ടിക്കാനം: മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ സാധ്യത മെച്ചപ്പെടുത്തുവാനും മികച്ച തൊഴില്‍ ലഭിക്കുവാനുമായി എസ്എപി ലേണിംഗ് ഹബ് പദ്ധതി കുട്ടിക്കാനം മരിയന്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ ആരംഭിച്ചു. എസ്എപി ഏഷ്യ പെസിഫിക് ഓപ്പറേഷന്‍സ് മാനേജര്‍ ജോയ്സ് പ്രിയ ഇമ്മാക്യുലേറ്റ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മരിയന്‍ ഇന്‍സ്റിറ്റ്യൂട്ട് മാനേജര്‍ ഫാ. റൂബന്‍ ജെ. താന്നിക്കല്‍, അക്കാദമിക് ഡീന്‍ സാംസണ്‍ തോമസ്, ഇലക്ട്രോമെക്ക് എന്റര്‍പ്രൈസസ് എംഡി എ.കെ. സഹദ്, മരിയന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടര്‍ ഫാ. പി.ടി. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എന്‍ജിനീയറിംഗ്, മാനേജ്മെന്റ്, കോമേഴ്സ് വിദ്യാര്‍ഥികള്‍ക്ക് മികച്ച തൊഴില്‍ ലഭിക്കുന്നതിന് സഹായകരമാണ് ലേണിംഗ് ഹബ് പദ്ധതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.