ശബരിമല മേല്‍ശാന്തി നിയമനം: അപേക്ഷകളും ചുരുക്കപ്പട്ടികയും ഹാജരാക്കാന്‍ ഉത്തരവ്
Wednesday, October 7, 2015 1:03 AM IST
കൊച്ചി: ശബരിമല മേല്‍ശാന്തി നിയമനത്തിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തയാറാക്കിയ ചുരുക്കപ്പട്ടികയും ലഭിച്ച അപേക്ഷകളും ഇന്നു ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മാനദണ്ഡങ്ങളുടെ ലംഘനം ആരോപിച്ച് മഞ്ചേരി സ്വദേശി സുബ്രഹ്മണ്യന്‍ എമ്പ്രാന്തിരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ ജസ്റീസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

2015-16 സീസണിലെ മണ്ഡല മകരവിളക്ക് ഉത്സവത്തിന് ശബരിമലയിലേക്കും മാളികപ്പുറത്തേക്കുമുള്ള മേല്‍ശാന്തിമാരെ നിയമിക്കാനുള്ള നറുക്കെടുപ്പ് 17ന് (തുലാം ഒന്ന്) നടക്കാനിരിക്കെയാണ് നിയമനം ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി.


മേല്‍ശാന്തി നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് ഹര്‍ജിക്കാരന്‍ അപേക്ഷ കൊടുത്തുവെങ്കിലും തള്ളിയതായി പറയുന്നു. എഴുത്തുപരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും ശേഷം കഴിഞ്ഞദിവസമാണ് 14 പേരുടെ ലിസ്റ് തയാറാക്കിയത്. അതില്‍ നിന്നാണ് ശബരിമല മേല്‍ശാന്തിയെയും മാളികപ്പുറം മേല്‍ശാന്തിയെയും നറുക്കിട്ട് എടുക്കേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.