ക്നാനായ വനിതാ കോണ്‍ഗ്രസ് അന്തര്‍ദേശീയ വനിതാക്യാമ്പിന് തുടക്കം
ക്നാനായ വനിതാ കോണ്‍ഗ്രസ് അന്തര്‍ദേശീയ വനിതാക്യാമ്പിന് തുടക്കം
Wednesday, October 7, 2015 12:52 AM IST
മങ്കൊമ്പ്: ക്നാനായ വനിതാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ ദ്വിദിന വനിതാക്യാമ്പിനു വെളിയനാട് തുടക്കമായി. വെളിയനാട് സുഖാര്‍ ധ്യാനകേന്ദ്രത്തില്‍ ആരംഭിച്ച സെമിനാര്‍ ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സെവേറിയോസ് വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സമുഹത്തെ തിന്മയില്‍നിന്നും നന്മയിലേക്കു നയിക്കാന്‍ ശേഷിയുള്ള ശക്തിസ്രോതസുകളാണ് സ്ത്രീകളെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ അനുഭവസമ്പത്ത് പൊതു നന്മയ്ക്കായി വിനിയോഗിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സ്ത്രീകള്‍ തയാറാകണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച റാന്നി മേഖലാധിപന്‍ കുരിയാക്കോസ് മോര്‍ ഇവാനിയോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.


വികാര്‍ ജനറാള്‍ ഫാ. രാജന്‍ ഏബ്രഹാം, കുളമട, സമുദായ ട്രസ്റി കമാന്‍ഡര്‍ ടി.ഒ. ഏലിയാസ്, ഫാ. തോമസ് ഏബ്രഹാം കുടപ്പനങ്ങാട്, ഫാ. സി. കുര്യന്‍ പാട്ടപറമ്പില്‍, സിസ്റര്‍ ശൈനോ, ക്നാനായ അസോസിയേഷന്‍ അംഗം സാബു തോട്ടുങ്കല്‍, വനിതാസമാജം സെക്രട്ടറി കുഞ്ഞുമോള്‍ സ്റ്റീഫന്‍, ട്രസ്റി മോളിക്കുട്ടി ഏബ്രഹാം കിഴക്കേ തേവന്‍കുഴി എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നുമായി അഞ്ഞൂറോളം പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.