ആനക്കൊമ്പ് വേട്ട: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും വീടുകളിലും റെയ്ഡ്
Wednesday, October 7, 2015 12:39 AM IST
തിരുവനനന്തപുരം: ആനവേട്ടക്കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം അറസ്റിലായ മുഖ്യ പ്രതികളിലൊരാളായ ഈഗിള്‍ രാജന്റെ സുഹൃത്തുക്കളുടെ വീടുകളിലും തിരുവനന്തപുരം പേട്ടയ്ക്കു സമീപമുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും ഫോറസ്റ് ഇന്റലിജന്‍സ് വിഭാഗം റെയ്ഡ് നടത്തി.

ഈഗിള്‍ രാജന്റെ സുഹൃത്തുക്കളുടെ തലസ്ഥാനത്തെ വീടുകളിലായിരുന്നു ഇന്നലെ പരിശോധന നടത്തിയത്. ഇതോടൊപ്പം ഈഗിള്‍ രാജന്റെ പണം സൂക്ഷിക്കുന്നതെന്നു കരുതുന്ന പേട്ടയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും പരിശോധന നടത്തി. കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ പണത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയുകയുള്ളുവെന്നും വനം വകുപ്പ് ഉന്നതര്‍ അറിയിച്ചു.


അജി ബ്രൈറ്റിനൊപ്പം വന്‍കിടക്കാര്‍ക്കു ആനക്കൊമ്പു വിറ്റഴിച്ചതു ഈഗിള്‍ രാജനാണെന്നു നേരത്തെ കണ്െടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്നു തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്ന രാജനെ ഇതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് അറസ്റ് ചെയ്യുകയായിരുന്നു. നേരത്തേ രാജന്റെ ഭാര്യയെയും പിടികൂടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.