എസ്എന്‍ഡിപി കമ്യൂണിസ്റ് പാര്‍ട്ടിക്ക് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല: കാനം
എസ്എന്‍ഡിപി കമ്യൂണിസ്റ് പാര്‍ട്ടിക്ക് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല: കാനം
Wednesday, October 7, 2015 12:38 AM IST
കൊല്ലം: എസ്എന്‍ഡിപി യോഗത്തിന്റെ ഔദ്യോഗിക നേതൃത്വം ഒരിക്കലും കമ്യൂണിസ്റ് പാര്‍ട്ടികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്നാല്‍, ഈഴവ സമുദായത്തിലെ സാധാരണക്കാര്‍ എന്നും ഇടതുപക്ഷത്തോടൊപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണഗുരു ജന്മംകൊണ്ടും കര്‍മംകൊണ്ടും കമ്യൂണിസ്റായിരുന്നു. എന്നാല്‍, എസ്എന്‍ഡിപി യോഗത്തിന്റെ ഔദ്യോഗിക നേതൃത്വം ഒരിക്കലും അങ്ങനെയായിരുന്നില്ല. ആര്‍. ശങ്കര്‍ തുടങ്ങി നേതൃനിരയിലുള്ളവരെല്ലാം കോണ്‍ഗ്രസിനെയാണ് പിന്തുണച്ചിരുന്നത്. വിമോചന സമരത്തിന്റെ സന്ദര്‍ഭത്തില്‍ എസ്എന്‍ഡിപി നേതൃത്വം എവിടെയായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം.

സമുദായത്തിന്റെയും ജനങ്ങളുടെയും താത്പര്യങ്ങള്‍ എക്കാലവും സംരക്ഷിച്ചിരുന്നത് കമ്യൂണിസ്റ് സര്‍ക്കാരുകളാണ്. ഇതറിയാവുന്ന ഈഴവസമുദായത്തിലെ സാധാരണക്കാര്‍ തുടര്‍ന്നും ഇടതുപക്ഷവുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


എസ്എന്‍ഡിപി രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതില്‍ യാതൊരു ഭയവുമില്ല. നയവും പരിപാടിയും ഇല്ലാത്ത ഒന്നിനെ എന്തിനു ഭയപ്പെടണം? പാര്‍ട്ടി രൂപീകരണം ഇപ്പോഴും അന്തരീക്ഷത്തിലാണ്. അതിനോ ടുള്ള സമീപനം എന്തെന്ന് രൂപീകരണം കഴിഞ്ഞു പറയാം. വി.എസ്. അച്യുതാനന്ദന്‍ ആരാണെന്നു കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെ ന്ന,് പ്രതിപക്ഷ നേതാവിനെതിരേയുള്ള വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി കാനം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.