സഹകരണ ആശുപത്രി സംഘം ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചു
Tuesday, October 6, 2015 1:01 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ആശുപത്രി/ ഡിപ്പെന്‍സറി സംഘങ്ങളിലെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.(ജി.ഒ.(പി) നമ്പര്‍ 125/2015/(കോ.ഓപ്)തീയതി 2013 ജനുവരി ഒന്ന്)).

2013 ജനുവരി ഒന്നു മുതല്‍ പ്രാബല്യം നല്‍കി നടപ്പിലാക്കുന്ന പുതിയ ശമ്പള പരിഷ്കരണ സ്കെയിലിലെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 6000 രൂപയും കൂടിയത് 78,220 രൂപയുമാണ്. മുമ്പ് ഇത് യഥാക്രമം 4010 രൂപയും 56,120 രൂപയുമായിരുന്നു.


ഫാര്‍മസിസ്റ്, ലാബ് ടെക്നീഷ്യന്‍, സെയിന്‍സ്മാന്‍, ഇലക്ട്രീഷ്യന്‍, ലിഫ്റ്റ് ഓപ്പറേറ്റര്‍, ഡ്രൈവര്‍, വാച്ച്മാന്‍, അറ്റന്‍ഡര്‍, ക്ളീനര്‍ എന്നീ വിഭാഗങ്ങള്‍ക്ക് പുതുതായി അലവന്‍സുകള്‍ അനുവദിക്കുന്നതിനും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സഹകരണ ആശുപത്രി/ ഡിസ്പെന്‍സറി സംഘം ജീവനക്കാരുടെ ശമ്പളം മുമ്പ് പരിഷ്കരിച്ചത് 2009 ജൂലൈ 17നാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.