അണ്ടൂര്‍ക്കോണം, ചെട്ടിക്കുളങ്ങര, ചെങ്ങള വനിതാസംവരണം
Tuesday, October 6, 2015 12:59 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളില്‍ വനിതാ സംവരണം ചെയ്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒക്ടോബര്‍ ഒന്നിന് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ മൂന്ന് പഞ്ചായത്തുകളുടെ കാര്യത്തില്‍ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു.

ഭേദഗതി അനുസരിച്ച് തിരുവനന്തപുരം മംഗലപുരത്തിനു പകരം അണ്ടൂര്‍ക്കോണവും ആലപ്പുഴ ചുനക്കരയ്ക്ക് പകരം ചെട്ടിക്കുളങ്ങരയും കാസര്‍ഗോഡ് ബെള്ളൂരിനു പകരം ചെങ്ങളയും ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.