വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍: അവസാനദിവസം 31,472 അപേക്ഷകള്‍
Tuesday, October 6, 2015 12:58 AM IST
തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും, മണ്ഡലം മാറുന്നതിനുമായി അനുവദിച്ചിരുന്ന ഓണ്‍ലൈന്‍ സൌകര്യ സമയപരിധി അവസാനിച്ചു. ഇന്ന് (ഒക്ടോബര്‍ 5) 34,242 വോട്ടര്‍മാര്‍ ഈ സൌകര്യം ഉപയോഗപ്പെടുത്തി. ഇതില്‍ 31,472 എണ്ണം പേരു ചേര്‍ക്കുന്നതിനും, 195 എണ്ണം തെറ്റുകള്‍ തിരുത്തുന്നതിനും 2,575 എണ്ണം നിയോജകമണ്ഡലം മാറുന്നതിനുമുള്ള അപേക്ഷയായിരുന്നു. ചട്ട പ്രകാരമുള്ള നേര്‍വിചാരണയ്ക്കുശേഷം ഈ അപേക്ഷകളിന്മേല്‍ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ ഉചിതമായ തീരുമാനമെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.