മാര്‍ ഗ്രിഗോറിയോസ് അനുസ്മരണ ശാന്തിയാത്ര ഇന്നാരംഭിക്കും
Tuesday, October 6, 2015 12:57 AM IST
പത്തനംതിട്ട: മലങ്കര കാത്തലിക് അസോസിയേഷന്‍ നേതൃത്വത്തില്‍ ആര്‍ച്ച്ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് അനുസ്മരണ ശാന്തിയാത്ര ഇന്നു കല്ലൂപ്പാറയില്‍ നിന്നാ രംഭിക്കും. ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചു തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിടത്തിലേക്കാണ് ശാന്തിയാത്ര. എംസിഎ സഭാതല പ്രസിഡന്റ് പി. കെ. ജോസഫ് നേതൃത്വം നല്‍കും.

ഇന്നു രാവിലെ കല്ലൂപ്പാറ- കടമാന്‍കുളം മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയേത്തുടര്‍ന്ന് ആര്‍ച്ച്ബിഷപ് മാര്‍ ഗ്രിഗോറിയോസിന്റെ ജന്മഗൃഹത്തില്‍ നിന്നു യാത്ര ആരംഭിക്കും. തിരുവനന്തപുരം മേജര്‍ അതിരൂപത സഹായ മെത്രാന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. ചെങ്ങരൂര്‍, കുന്നന്താനം, തിരുമൂലപുരം, തോട്ടഭാഗം, ഇരവിപേരൂര്‍, വെണ്ണിക്കുളം, തെള്ളിയൂര്‍, പ്ളാങ്കമണ്‍ വഴി വൈകുന്നേരം ചെത്തോങ്കരയിലെത്തും. പിറ്റേന്നു ചിറ്റാര്‍, വടശേരിക്കര, മണ്ണാരക്കുളഞ്ഞി, മൈലപ്ര, കുമ്പഴ, കോന്നി, വകയാര്‍, ചന്ദനപ്പള്ളി, വാഴമുട്ടം, പത്തനംതിട്ട, ഓമല്ലൂര്‍, തട്ടയില്‍, പന്തളം വഴി ചെങ്ങന്നൂരിലെത്തും. എട്ടിന് പുതിയകാവ്, കറ്റാനം, കടമ്പനാട്,, അടൂര്‍, കൊട്ടാരക്കര, നെടുമങ്ങാട് വഴി കുളപ്പടയിലെത്തും.


ഒമ്പതിന് ഉച്ചകഴിഞ്ഞ് 3.30ന് യാത്ര നാലാഞ്ചിറയിലെത്തും. നാ ലാഞ്ചിറ സെന്റ് തോമസ് പള്ളിയില്‍ നിന്നു പദയാത്രയായി പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിട ത്തിലെത്തും. ബനഡിക്ട് മാര്‍ ഗ്രീ ഗോറിയോസിന്റെ ഓര്‍മപ്പെരുന്നാള്‍ ശുശ്രൂഷകള്‍ ഒമ്പത്, 10 തീയതികളിലാണ് പട്ടം കത്തീഡ്രലില്‍ നടക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.