ഒന്നര കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍
ഒന്നര കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍
Tuesday, October 6, 2015 12:56 AM IST
വണ്ടിപ്പെരിയാര്‍: ഒന്ന ര കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈ സ് സംഘം പിടികൂടി. മട്ടാഞ്ചേരി ചെരുവം വീട്ടില്‍ ഷെഫീക്ക് (19) ആണ് പിടിയിലായത്. എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെ. സുനില്‍രാജിന്റെ നേതൃത്വത്തിലുള്ള സംഘം വണ്ടിപ്പെരിയാര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നുമാണ് ഇയാളെ പിടികൂടിയത്. കമ്പത്തുനിന്നും വാങ്ങിയ കഞ്ചാവ് മട്ടാഞ്ചേരിയിലേക്കു കൊണ്ടുപോകുകയായിരുന്നു.


മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി മേഖലകളില്‍ കഞ്ചാവു വ്യാപാരം നട ത്തുന്ന ബൈജുവിനായാണ് കഞ്ചാവു കൊണ്ടുപോയതെന്ന് ഇയാള്‍ മൊഴിനല്‍കിയിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍ രാജീവ്, ഇന്റലിജന്‍സ് പ്രിവ ന്റീവ് ഓഫീസര്‍ ഷാഫി അരവിന്ദന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സതീഷ്കുമാര്‍, അനില്‍കുമാര്‍, ഷൈന്‍, സുമേഷ് എന്നിവരായിരുന്നു എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.