കേന്ദ്രീയ വിദ്യാലയ ദേശീയ കായികമേള ഈ മാസം 26 മുതല്‍
Tuesday, October 6, 2015 12:53 AM IST
തിരുവനന്തപുരം: കേന്ദ്രീയ വിദ്യാലയ ദേശീയ കായികമേള ഈ മാസം 26 മുതല്‍ 30വരെ കൊച്ചിയിലും തിരുവനന്തപുരത്തുമായി നടക്കുമെന്ന് കെവിഎസ്ആര്‍ഒ ഡെപ്യൂട്ടി കമീഷണര്‍ എസ്. സെല്‍വരാജ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

എറണാകുളം മേഖലയില്‍ 14, 17, 19 പ്രായപരിധിയിലുള്ള പെണ്‍കുട്ടികളുടെ ബാഡ്മിന്റണ്‍, ബാസ്കറ്റ് ബോള്‍, ഖൊ-ഖൊ, വോളിബോള്‍ മത്സരങ്ങള്‍ നടക്കും. ബാഡ്മിന്റണിന് എറണാകുളവും മറ്റുമത്സരങ്ങള്‍ക്ക് തലസ്ഥാനവും വേദിയാകും. കായികമേളയുടെ ഉദ്ഘാടനം തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റേഡിയത്തില്‍ ഈമാസം 26ന് ഉച്ചകഴിഞ്ഞ് 4.30ന് ഗവര്‍ണര്‍ ജസ്റീസ് പി. സദാശിവം നിര്‍വഹിക്കും. സമാപനസമ്മേളനത്തില്‍ കെവിഎസ് ന്യൂഡല്‍ഹി അഡീഷനല്‍ കമ്മീഷണര്‍ യു. എന്‍. ഖവാരേ, ഡിപിഐ എം.എസ്. ജയ തുടങ്ങിയവര്‍ പങ്കെടുക്കും. എറണാകുളം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റേഡിയത്തില്‍ ബാഡ്മിന്റണ്‍ മത്സരം 26ന് രാവിലെ പത്തിന് ആരംഭിക്കും. 30ന് ഉച്ചകഴിഞ്ഞ് മൂന്നിന് സമാപന സമ്മേളനത്തില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ് ചെയര്‍മാന്‍ പോള്‍ ആന്റണി മുഖ്യാതിഥിയായിരിക്കും. വിവിധ മല്‍സരങ്ങളില്‍ 2,175 വിദ്യര്‍ഥികള്‍ പങ്കെടുക്കും. പട്ടം കെവി സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്. അജയകുമാര്‍, ജോസ് മാത്യു, ഘോഷ്, ശശികുമാര്‍, ജോസ് മാത്യു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.