ആനവേട്ടക്കേസ്: ഒരാള്‍കൂടി അറസ്റില്‍
Monday, October 5, 2015 12:43 AM IST
തിരുവനന്തപുരം: ആനവേട്ടക്കേസുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്റിലായി. തിരുവനന്തപുരം സ്വദേശി രാജനാണ് അറസ്റിലായത്. ഇന്നലെ വൈകുന്നേരം 6.30ന് ഷാര്‍ജയില്‍നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് ഇയാള്‍ തലസ്ഥാനത്തെത്തിയത്.

ആനവേട്ടക്കേസില്‍ നേരത്തേ പിടിയിലായ അജി ബ്രൈറ്റിനൊപ്പം ചേര്‍ന്നു വന്‍കിടക്കാര്‍ക്ക് ആനക്കൊമ്പ് വിറ്റത് ഇയാളാണെന്ന് അന്വേഷണസംഘം നേരത്തേ കണ്െടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ ഭാര്യയെ അന്വേഷണസംഘം അറസ്റ് ചെയ്തിരുന്നു. ഈഗിള്‍ എന്നു വിളിപ്പേരുള്ള രാജന്‍ പിടിയിലായതോടെ ആനവേട്ടക്കേസില്‍ സുപ്രധാന വഴിത്തിരിവാണുണ്ടായിരിക്കുന്നത്. ഇയാളെ ഇന്നലെ രാത്രിയോടെ വനംവകുപ്പ് ആസ്ഥാനത്ത് എത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.