ജികെഎസ്എഫ്: ദേശീയ കരകൌശല ഉത്സവം ചവറയില്‍
Monday, October 5, 2015 1:05 AM IST
കൊല്ലം: ജികെഎസ്എഫ് മെഗാ സീസണ്‍ ഒമ്പതിന്റെ ഭാഗമായി ചവറയില്‍ തൊഴില്‍ വകുപ്പു മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ ചവറ ദേശീയ കരകൌശലോത്സവം സംഘടിപ്പിക്കുന്നു.

ഇന്ത്യയിലെയും കേരളത്തിലെയും വിവിധ കരകൌശല പരമ്പരാഗത ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയോടൊപ്പം വാണിജ്യ-വികസന വിനോദത്തിനും മുഖ്യ ഊന്നല്‍ നല്‍കിയാണ് മേള ഒരുക്കുന്നത്. പശ്ചിമബംഗാളാണ് മേളയുടെ സംസ്ഥാന പങ്കാളി.

സംസ്ഥാന ടൂറിസം മന്ത്രി എ. പി. അനില്‍കുമാറും തൊഴില്‍ മന്ത്രി ഷിബു ബേബി ജോണും തമ്മില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സീസണ്‍ ഒമ്പതിന്റെ മുഖ്യ ആകര്‍ഷണമായ കരകൌശലോത്സവം ചവറയില്‍ നടത്താന്‍ ധാരണയായതെന്ന് ജി കെ എസ് എഫ് ഡയറക്ടര്‍ അനില്‍ മുഹമ്മദ് അറിയിച്ചു. മേളയുടെ ഭാഗമായി യ്യൌലൃലെഹഹലൃ മീറ്റിംഗ്, വികസന സെമിനാറുകളും ഉണ്ടാകും.


കരകൌശല മേളകളുടെ പ്രചരണത്തിനായുള്ള റോഡ് ഷോ നവംബര്‍ ഒന്നിന് തിരുവനന്തപുരത്തു നിന്ന് ആരംഭിക്കും. സംസ്ഥാന കരകൌശല-വികസന കോര്‍പ്പറേഷന്‍ ആണ് ഇതിന്റെ മുഖ്യ കരകൌശല പങ്കാളി.

ചവറ മണ്ഡലത്തിന്റെയും ജില്ലയുടെയും വിനോദസഞ്ചാര സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായി ഒരു കര്‍മ്മപദ്ധതിക്ക് രൂപം നല്‍കുവാനും ധാരണയായിട്ടുണ്ട്. മേളയോടനുബന്ധിച്ച് ആകര്‍ഷകങ്ങളായ വിനോദ സഞ്ചാര സന്ദര്‍ശന പരിപാടികളും ഒരുക്കിയിട്ടുണ്ട്.

ഇതിന്റെ സംഘാടനസമിതി രൂപീകരണ യോഗം മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ മൂന്നാം വാരത്തില്‍ കൊല്ലത്ത് നടക്കുമെന്ന് ജികെഎസ്എഫ് ഡയറക്ടര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.