ഒന്നര കിലോഗ്രാം കഞ്ചാവുമായി ബസില്‍ വന്നയാള്‍ പിടിയില്‍
ഒന്നര കിലോഗ്രാം കഞ്ചാവുമായി ബസില്‍ വന്നയാള്‍ പിടിയില്‍
Monday, October 5, 2015 1:04 AM IST
എരുമേലി: തമിഴ്നാട്ടിലെ കമ്പത്തുനിന്നു വില്‍പ്പനക്കായി എരുമേലിയില്‍ കൊണ്ടുവന്ന ഒന്നര കിലോഗ്രാം കഞ്ചാവ് എസ്പിക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു പോലീസ് പിടികൂടി. ഇന്നലെ വൈകിട്ട് നാലോടെ എരുമേലി ചരളയിലാണു സംഭവം. ചെറുവള്ളി എസ്റേറ്റ് കുന്നം കോളനി ഭാഗത്തു കൈപ്പള്ളി കളത്തില്‍ വീട്ടില്‍ യശോധരന്‍ (52) ആണ് അറസ്റിലായത്. സ്വകാര്യബസില്‍ ചരളയിലെ ബസ് സ്റോപ്പില്‍ ഇറങ്ങിയ ഇയാളെ പോലീസ് വളഞ്ഞു പിടികൂടി ബാഗില്‍നിന്നു കഞ്ചാവ് കണ്െടടുക്കുകയായിരുന്നു.

പോലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാ നത്തിലാണ് ഇയാളെ പിടികൂടിയത്. ചില്ലറ പൊതികളാക്കി വില്‍ക്കുന്നതിനു വേണ്ടിയാണു കഞ്ചാവ് കൊണ്ടുവന്നതെന്നും വര്‍ഷങ്ങളായി തന്റെ തൊഴില്‍ കഞ്ചാവ് വില്‍പ്പനയാണെന്നും ഇയാള്‍ സമ്മതിച്ചെന്നു പോലീസ് പറഞ്ഞു. എന്നാല്‍, ആദ്യമായാണു പിടിക്കപ്പെടുന്നത്. ഇയാള്‍ കഞ്ചാവ് വില്‍ക്കുന്നത് ആര്‍ക്കൊക്കെയാണെന്നും വാങ്ങിയത് എവിടെനിന്നാണെന്നും മറ്റു പങ്കാളികള്‍ ഒപ്പമുണ്േടായെന്നും കണ്െടത്താനായി അന്വേഷണം ആരംഭിച്ചു.


കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വി.യു. കുര്യാക്കോസിന്റെ നിര്‍ദേശപ്രകാരം മണിമല സിഐ രാജപ്പന്‍ റാവുത്തരുടെ നേതൃത്വത്തില്‍ എരുമേലി എസ്ഐ കെ.ആര്‍. സതീഷ്, അഡീഷണല്‍ എസ്ഐ ജോസഫ് സെബാസ്റ്യന്‍, സിവില്‍ ഓഫീസര്‍മാരായ സുരേഷ് കുമാര്‍, പ്രതാപന്‍, സുഭാഷ്, ബാബു, അബ്ദുല്‍ ലത്തീഫ്, സോമന്‍, സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി രക്ഷപ്പെടാതിരിക്കാന്‍ ടൌണിലും പരിസരങ്ങളിലും മഫ്തി പോലീസിനെ വിന്യസിച്ചിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.