തിരുവനന്തപുരം: തദ്ദേശതെ രഞ്ഞെടുപ്പില്‍ വര്‍ഗീയശക്തികളെ അകറ്റി നിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡി എഫ് പുറത്തിറക്കുന്ന പ്രകടന പത്രിക തയാറാക്കുന്നതിനു മുന്നോടിയായി ചന്ദ്രശേഖരന് നായര്‍ സ്റേഡിയത്തിലെ ഒളിമ്പിയ ചേം ബറില്‍ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയശക്തികളെ അകറ്റിനിര്‍ത്താന്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ യോജിക്കേണ്ടവരുമായെല്ലാം ഇടതുപക്ഷം യോജിക്കണം. വര്‍ഗീയ തയെ പ്രോത്സാഹിപ്പിച്ച് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന നില പാടുകളുമായാണ് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ മുന്നോട്ടുപോ കുന്നത്. അവര്‍ അതിനു കൂട്ടാവുന്ന ശക്തികളെ പരമാവധി കൂടെക്കൂട്ടുകയാണ്. സമ്പന്നര്‍ക്കു വിധേയ രായി പാവപ്പെട്ടവരെ ദ്രോഹിക്കുന്ന ഇത്തരം ശക്തികളെ അകറ്റി നിര് ത്തേണ്ടതുണ്ട്. കോണ്‍ഗ്രസിനെ താഴെയിറക്കി അധികാരത്തില്‍ വന്ന ബിജെപിയും ഈ നിലപാടുകളാണ് തുടര്‍ന്നുവരുന്നത്.
എന്നാല്‍, ഇടതുപക്ഷ മതനി രപേക്ഷ കക്ഷികള്‍ ഒത്തുചേര്‍ന്ന് ഈ കൊള്ളരുതായ്മകള്‍ക്കെതിരേ പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവന്നെ ങ്കിലും അതു വേണ്ടത്ര വിജയിപ്പി ക്കാന്‍ കഴിഞ്ഞില്ല. എല്ലാ കക്ഷി കളും പരമാവധി യോജിച്ചുനിന്ന് ഈ തെരഞ്ഞെടുപ്പില്‍ ഉദ്ദേശി ക്കുന്ന പൊതുലക്ഷ്യം നേടാന്‍ പ്ര വര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടികളെയും വ്യക്തികളെയും എവിടെയൊക്കെ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് മനസിലാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. പാര്‍ട്ടികള്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കണം. വ്യക്തികള്‍ക്ക് പ്രധാന്യമുള്ള സ്ഥലങ്ങളില്‍ അവരെ എങ്ങനെയൊക്കെ സഹായിക്കാന്‍ കഴിയുമെന്ന് പാര്‍ട്ടികളെല്ലാംകൂടി ആലോചിച്ച് വഴികള്‍ തേടണം. ഇക്കാര്യത്തില്‍ താല്പര്യത്തോടും ശ്രദ്ധയോടെയുമുള്ള തീരുമാനങ്ങള്‍ എടുക്കണം.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭ രണനേട്ടങ്ങള് എണ്ണിയെണ്ണിപ്പറയുന്നതിനൊപ്പം കോട്ടങ്ങള്‍ ഒരുതരത്തിലും മറച്ചുവയ്ക്കാതെ ജനങ്ങളോടു തുറന്നുപറയാന്‍ കഴിയണം. നേട്ടങ്ങള്‍ പരിരക്ഷിച്ച് മുന്നാട്ടു പോകുന്നതിനൊപ്പം കുറവുകള്‍ പരിഹരിക്കണം. പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താന്‍ ജനങ്ങളില്‍നിന്ന് ഇപ്പോള്‍ കിട്ടിയ അഭിപ്രായങ്ങളും പ്രശ്നങ്ങളും പരമാവധി ഉള്‍പ്പെടുത്തുകയും വേണം. ആരോഗ്യം, കുടിവെള്ളം, വൈദ്യുതി, ശ്മശാനം തുടങ്ങിയ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്കാന് കഴിയണം. അത്തരത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന നടപടികള്ക്കുവേണം പരിഗണന നല്‍കേണ്ടതെന്നും വിഎസ് ചൂണ്ടിക്കാട്ടി.
സിപിഐ നേതാവ് സോളമന് വെട്ടുകാട് അധ്യക്ഷത വഹിച്ചു. വി.ശിവന്‍കുട്ടി എംഎല്‍എ പ്രകടനപത്രിക നിര്‍ദേശങ്ങള്‍ വായിച്ചു. ഡോ. തോമസ് ഐസക് എംഎല്‍എ, എ. സമ്പത്ത് എംപി, എം. വിജയകുമാര്‍, വി. സുരേന്ദ്രന് പിള്ള, മേയര്‍ കെ. ചന്ദ്രിക, സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്, സിപിഐ ജില്ലാ സെക്രട്ടറി ജി. ആര്. അനില്‍, പാളയം രാജന്, എ. നീലലോഹിതദാസന്‍ നാടാര്‍, ആറ്റിങ്ങല്‍ രാമചന്ദ്രന്, ആനാവൂര്‍ നാഗപ്പന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.