ഇവരുടെ ആഘോഷം മറ്റുള്ളവരുടെ വിശപ്പടക്കുന്നതിലാണ്!
ഇവരുടെ ആഘോഷം മറ്റുള്ളവരുടെ വിശപ്പടക്കുന്നതിലാണ്!
Monday, October 5, 2015 12:44 AM IST
എച്ച്. ഹരികൃഷ്ണന്‍

കോട്ടയം: അതിരുവിട്ട ആഘോഷങ്ങളുടെയും അക്രമങ്ങളുടെയും പേരില്‍ കേരളത്തിലെ കോളജ് തലമുറ വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഇതാ തികച്ചും വ്യത്യസ്തമായ ഒരു കാഴ്ച. വിശക്കുന്ന സഹജീവികള്‍ക്കു സാന്ത്വനമൊരുക്കിയാണ് ഒരു പറ്റം എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥികളുടെ നിശബ്ദസേവനം. ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന തങ്ങളുടെ പേരു പോലും പുറത്തുവരാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല എന്നതിലാണ് ഈ പ്രവൃത്തിയുടെ മഹത്വം.

അത്താഴം കഴിക്കാതെ ഉറങ്ങേണ്ട അവസ്ഥ ആര്‍ക്കും ഉണ്ടാകരുത് എന്ന ലക്ഷ്യവുമായാണ്, പാമ്പാടി രാജീവ്ഗാന്ധി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ 30 വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നത്. നന്മയുടെ കൈത്തിരിയുമായെത്തിയ യുവതലമുറയോടൊപ്പം കൈകോര്‍ക്കാന്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകന്‍ നിസാറും പാമ്പാടി സിഐ സാജു വര്‍ഗീസും ആവേശത്തോടെയെത്തി. പാമ്പാടി ജനമൈത്രി പോലീസും ആക്സിഡന്റ് ഫോഴ്സ് സര്‍വീ സും ഇവര്‍ക്കൊപ്പം കൈകോര്‍ത്തപ്പോള്‍ കഴിഞ്ഞ ഓഗസ്റ് 15നു പദ്ധതിക്കു തുടക്കമായി.

കഴിഞ്ഞ ഒരു മാസമായി തെരുവുകളില്‍ വിശന്നു കഴിയുന്നവര്‍ക്ക് ഈ മനുഷ്യസ്നേഹികള്‍ മുടങ്ങാതെ ഭക്ഷണപ്പൊതി വിതരണം ചെയ്തുവരികയാണ്. കോളജ് ഹോസ്റലില്‍നിന്നും ഹോട്ടലുകളില്‍നിന്നുമെല്ലാം ഇവര്‍ ഭ ക്ഷണം ശേഖരിക്കുന്നു. വിദ്യാര്‍ഥികളില്‍ രണ്ടുപേര്‍ ചേര്‍ന്ന് ഇവ നഗരത്തിലെത്തിച്ച്, ആവശ്യക്കാരെ കണ്െടത്തി വിതരണവും ചെയ്യും. അ ക്രമ രാഷ്ട്രീയത്തിന്റെയും മയക്കുമരുന്നി ന്റെയും പിന്നാലെ പോകുന്ന പുതുതലമുറ യ്ക്ക് ഈ വിദ്യാര്‍ഥികൂട്ടായ്മ വലിയ തിരുത്തല്‍ മാതൃകയാണെന്നു സിഐ സാജു വര്‍ഗീസ് പറയുന്നു.


കുട്ടികള്‍ക്കൊപ്പം സജീവസാന്നിധ്യമായി നിസാറുമുണ്ട്. ദിവസവും 30 മുതല്‍ 40 വരെ പൊതിയാണ് വിതരണം ചെയ്യുന്നതെന്നു നിസാര്‍ പറയുന്നു. പലപ്പോഴും ഇതും തികയാറില്ല. കൂടുതല്‍ സഹായം എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ദിവസേന ഭക്ഷണം എത്തിക്കാനുള്ള ബൈക്കും അതിനുള്ള ഇന്ധനവും രണ്ടു വിദേശ മലയാളികള്‍ അടുത്തയിടെ സ്പോണ്‍സര്‍ ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ പത്തുവര്‍ഷമായി ആക്സിഡന്റ് ഫോഴ്സ് സര്‍വീസ് എന്ന സന്നദ്ധ സംഘടന നടത്തിവരികയാണു നിസാര്‍ വാഹനാപകടങ്ങളില്‍പെട്ട 1,200ഓളം പേരെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്െടന്ന് ഇദ്ദേഹം പറയുന്നു. കേരളത്തിലെ നിരവധി സ്കൂളുകളില്‍ റോഡ് സുരക്ഷാ ബോധവത്കരണ ക്ളാസുകളും എടുക്കുന്നതില്‍ സജീവമാണ് നിസാര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.