കേരളത്തില്‍ ബിജെപിയുടെ മാനേജ്മെന്റ് വിലപ്പോവില്ല: ഉമ്മന്‍ ചാണ്ടി
കേരളത്തില്‍ ബിജെപിയുടെ മാനേജ്മെന്റ് വിലപ്പോവില്ല: ഉമ്മന്‍ ചാണ്ടി
Sunday, October 4, 2015 1:04 AM IST
തൃശൂര്‍: കേരളത്തില്‍ ബിജെപിയുടെ മാനേജുമെന്റ് വിലപ്പോവില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വാര്‍ഥലാഭത്തിനും അന്ധമായ അധികാര നേട്ടത്തിനുമായി ശ്രീനാരായണ ധര്‍മങ്ങളെ സംഘപരിവാറിനു ചവിട്ടിമെതിക്കാന്‍ വിട്ടുകൊടുക്കുന്നവര്‍ക്കു ചരിത്രം മാപ്പു നല്‍കില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി തൃശൂര്‍ ടൌണ്‍ ഹാളില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് ഇരുവരും എസ്എന്‍ഡിപി ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള നീക്കത്തെ വിമര്‍ശിച്ചത്. വര്‍ഗീയതയെ പിന്തുണയ്ക്കാന്‍ എസ്എന്‍ഡിപി പ്രസ്ഥാനത്തെ സ്നേഹിക്കുന്നവരും ശ്രീനാരായണീയരും ഉണ്ടാകില്ലെന്നും വി.എം. സുധീരന്‍ പറഞ്ഞു. കഴിഞ്ഞ തവണ കൈവിട്ടുപോയ സീറ്റുകളും നഗരസഭകളും പഞ്ചായത്തുകളും ഇത്തവണ തിരിച്ചുപിടിക്കണമെന്നു സമ്മേളനത്തില്‍ പ്രസംഗിച്ച മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.