പോലീസിന്റെ പെന്‍ഷന്‍ പ്രായം കൂട്ടില്ല: മുഖ്യമന്ത്രി
പോലീസിന്റെ പെന്‍ഷന്‍ പ്രായം കൂട്ടില്ല: മുഖ്യമന്ത്രി
Sunday, October 4, 2015 1:00 AM IST
ആലുവ: പോലീസുകാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ തത്കാലം ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ 28-ാമത് സംസ്ഥാന സമ്മേളനം ആലുവ പ്രിയദര്‍ശിനി ടൌണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജന സംഘടനകളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തി സമവായം ഉണ്ടാക്കിയശേഷം മാത്രമേ ഇതേപ്പറ്റി ആലോചിക്കൂയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എഎസ്ഐ, എസ്ഐ, സിഐ എന്നീ തസ്തികയിലുള്ളവര്‍ക്കു കഴിഞ്ഞ ശമ്പള പരിഷ്കരണത്തില്‍ പരിഗണന ലഭിച്ചിട്ടില്ലെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.ടി. സുമേഷ് അധ്യക്ഷ പ്രസംഗത്തില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മന്ത്രിസഭാ ഉപസമിതി ചര്‍ച്ചചെയ്യുമ്പോള്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് അനുകൂല നടപടി ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


എംഎല്‍എമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, അന്‍വര്‍ സാദത്ത്, ഡിജിപി ടി.പി. സെന്‍കുമാര്‍, എഡിജിപി ഋഷിരാജ് സിംഗ്, എറണാകുളം റൂറല്‍ എസ്പി യതീഷ്ചന്ദ്ര എന്നിവര്‍ പ്രസംഗിച്ചു.

അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. മണികണ്ഠന്‍ നായര്‍ സ്വാഗതവും സ്വാഗത സംഘം ചെയര്‍മാന്‍ ക്രിസ്പിന്‍ സാം നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.