പൂവച്ചല്‍ ഖാദറിനും ശ്യാമിനും ലതികയ്ക്കും വയലാര്‍ സംഗീത പുരസ്കാരം
പൂവച്ചല്‍ ഖാദറിനും ശ്യാമിനും ലതികയ്ക്കും വയലാര്‍ സംഗീത പുരസ്കാരം
Sunday, October 4, 2015 1:00 AM IST
തിരുവനന്തപുരം: വയലാര്‍ രാമവര്‍മ സാംസ്കാരിക വേദിയുടെ ഏഴാമത് സംഗീത പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സംഗീത സംവിധാനത്തിനു ശ്യാമിനും ഗാനരചനയ്ക്കു പൂവച്ചല്‍ ഖാദറിനും ആലാപനത്തിനു ലതികയ്ക്കുമാണു പുരസ്കാരം. 25,000 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം 27ന് തിരുവനന്തപുരത്തു വിതരണം ചെയ്യുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കലാമണ്ഡലം വിമലാ മേനോന്‍, നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, വിശ്വകലാകേന്ദ്രം ചന്ദ്രന്‍, മാര്‍ഗി ഉഷ, പഴമ്പാലക്കോട് ശ്രീപ്രകാശ്, അയിലം ഉണ്ണികൃഷ്ണന്‍, വേട്ടക്കുളം ശിവാനന്ദന്‍, പന്തളം ബാലന്‍ എന്നിവരെ കലാശ്രേഷ്ഠ പുരസ്കാരം നല്‍കി ആദരിക്കും. പത്രസമ്മേളനത്തില്‍ വേദി പ്രസിഡന്റ് ജയശേഖരന്‍ നായര്‍, സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍, ട്രഷറര്‍ മോഹന ചന്ദ്രന്‍ പങ്കെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.