ത്രിവത്സര എല്‍എല്‍ബി കോഴ്സ് ഒന്നാംഘട്ട അലോട്ട്മെന്റ്
Sunday, October 4, 2015 12:56 AM IST
തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ ലോ കോളജുകളിലെയും സ്വകാര്യ സ്വാശ്രായ ലോ കോളജുകളിലേയും ഈ വര്‍ഷത്തെ ത്രിവത്സര എല്‍എല്‍ബി കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃതഅലോട്ട്മെന്റ് ംംം.രലല. സലൃമഹമ.ഴ്ീ.ശി എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ഒന്നിനു ഉച്ചകഴിഞ്ഞു മൂന്നുവരെ രജിസ്റര്‍ ചെയ്ത ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് നടത്തിയിട്ടുള്ളത്.


അഞ്ച്, ആറ്, ഏഴ് തീയതികളില്‍ ബന്ധപ്പെട്ട കോളജ് പ്രിന്‍സിപ്പല്‍മുമ്പാകെ നേരിട്ടു ഹാജരായി അഡ്മിഷന്‍ നേടണം. അഡ്മിഷന്‍ സമയത്തു മുഴുവന്‍ ഫീസും കോളജില്‍ അടയ്ക്കണം. കോളജ് പ്രിന്‍സിപ്പല്‍മാര്‍ ഏഴിന് വൈകുന്നേരം 5.30ന് നോണ്‍ ജോയിനിംഗ് റിപ്പോര്‍ട്ട് ഓണ്‍ലൈനായി പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അയച്ചു തരണം.

വിവരങ്ങള്‍ക്ക് 0471 2339101, 2339102, 2339103, 2339104.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.