471 ഗ്രാമപഞ്ചായത്തുകളില്‍ പ്രസിഡന്റ്സ്ഥാനം സ്ത്രീകള്‍ക്ക്
Sunday, October 4, 2015 11:30 PM IST
തിരുവനന്തപുരം: 941 ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുസ്ഥാനങ്ങളില്‍ 417 എണ്ണം സ്ത്രീകള്‍ക്കും 46 എണ്ണം പട്ടികജാതി സ്ത്രീകള്‍ക്കും 46 എണ്ണം പട്ടികജാതിക്കാര്‍ക്കും എട്ട് എണ്ണം പട്ടികവര്‍ഗ സ്ത്രീകള്‍ക്കും എട്ട് എണ്ണം പട്ടികവര്‍ക്കാര്‍ക്കും സംവരണം ചെയ്തു. പട്ടികജാതിസ്ത്രീ സംവരണ ഗ്രാമപഞ്ചായത്തുകള്‍ തിരുവനന്തപുരം: കരവാരം, ചിറയിന്‍കീഴ്, കരകുളം, മാണിക്കല്‍, കാട്ടാക്കട. കൊല്ലം: തൃക്കോവില്‍വട്ടം, കുളക്കട, പന്മന, ഇളമാട്, ചവറ. പത്തനംതിട്ട: കോന്നി, റാന്നി പെരുനാട്, കൊറ്റനാട്. ആലപ്പുഴ: ചുനക്കര, കൃഷ്ണപുരം, തൈക്കാട്ടുശേരി, ചേപ്പാട്. കോട്ടയം: മുളക്കുളം, തലയാഴം, ഇടുക്കി: കാന്തല്ലൂര്‍, പീരുമേട്. എറണാകുളം: കോട്ടുവള്ളി, വെങ്ങോല, രായമംഗലം. തൃശൂര്‍: പുത്തൂര്‍, ആളൂര്‍, വെള്ളാങ്കല്ലൂര്‍, മണലൂര്‍, പാണഞ്ചേരി. പാലക്കാട്: നാഗലശേരി, വാണിയംകുളം, കുത്തന്നൂര്‍, കിഴക്കഞ്ചേരി, പിരായിരി, കപ്പൂര്‍, തിരുവേഗപ്പുറ. മലപ്പുറം: ആലിപ്പറമ്പ്, പള്ളിക്കല്‍, കാലടി, കണ്ണമംഗലം, ചെറുകാവ്. കോഴിക്കോട്: കട്ടിപ്പാറ, നടുവണ്ണൂര്‍, നരിക്കുനി. കണ്ണൂര്‍: നാറാത്ത്. കാസര്‍ഗോഡ്: ബെള്ളൂര്‍.

പട്ടികജാതി സംവരണ ഗ്രാമപഞ്ചായത്തുകള്‍. തിരുവനന്തപുരം: കടയ്ക്കാവൂര്‍, നാവായിക്കുളം, പുളിമാത്ത്, പാറശാല. കൊല്ലം: മയ്യനാട്, പെരിനാട്, ഉമ്മന്നൂര്‍, തലവൂര്‍, തൊടിയൂര്‍. പത്തനംതിട്ട: കലഞ്ഞൂര്‍, കടമ്പനാട്. ആലപ്പുഴ: ഭരണിക്കാവ്, വള്ളിക്കുന്നം, വെണ്മണി. കോട്ടയം: മുണ്ടക്കയം, തലയോലപ്പറമ്പ്, പനച്ചിക്കാട്. ഇടുക്കി: നെടുങ്കണ്ടം, വെള്ളത്തൂവല്‍, കൊക്കയാര്‍. എറണാകുളം: എളങ്കുന്നപ്പുഴ, കൂവപ്പടി, പള്ളിപ്പുറം, ഐക്കരനാട്. തൃശൂര്‍: ചേലക്കര, മറ്റത്തൂര്‍, ചേര്‍പ്പ്, കടങ്ങോട്, മാള. പാലക്കാട്: എലപ്പുള്ളി, പുതുശ്ശേരി, കൊടുവായൂര്‍, അമ്പലപ്പാറ, അലനല്ലൂര്‍, കുഴല്‍മന്ദം. മലപ്പുറം: പാണ്ടിക്കാട്, അങ്ങാടിപ്പുറം, കീഴാറ്റൂര്‍, തുവ്വൂര്‍, വള്ളിക്കുന്ന്. കോഴിക്കോട്: ഉള്ള്യേരി, പുതുപ്പാടി, പെരുവയല്‍. വയനാട്: നെന്‍മേനി. കണ്ണൂര്‍: ചിറക്കല്‍. കാസര്‍ഗോഡ്: കുമ്പള.

പട്ടികവര്‍ഗ സ്ത്രീസംവരണം ചെയ്തിട്ടുള്ള ഗ്രാമപഞ്ചായത്ത്. ഇടുക്കി: അടിമാലി. പാലക്കാട്: നെല്ലായാംപതി. കോഴിക്കോട്: വാണിമേല്‍. വയനാട്: വെള്ളമുണ്ട, എടവക, മുള്ളന്‍കൊല്ലി. കണ്ണൂര്‍: നടുവില്‍. കാസര്‍ഗോഡ്: ബളാല്‍.

പട്ടികവര്‍ഗ സംവരണ ഗ്രാമപഞ്ചായത്തുകള്‍. തിരുവനന്തപുരം: നന്ദിയോട്. കോട്ടയം: മേലുകാവ്. ഇടുക്കി: ഇടമലക്കുടി. പാലക്കാട്: പെരുമാട്ടി. മലപ്പുറം: ചുങ്കത്തറ. വയനാട്: പൂതാടി, തവിഞ്ഞാല്‍. കാസര്‍ഗോഡ്: കോടോം- ബേളൂര്‍.

സ്ത്രീസംവരണ ഗ്രാമപഞ്ചായത്തുകള്‍. തിരുവനന്തപുരം: പള്ളിച്ചല്‍, കല്ലിയൂര്‍, വെള്ളറട, മുദാക്കല്‍, മാറനല്ലൂര്‍, ബാലരാമപുരം, വെങ്ങാനൂര്‍, അരുവിക്കര, കോട്ടുകാല്‍, കുളത്തൂര്‍, കാരോട്, പാങ്ങോട്, അഴൂര്‍, പെരിങ്ങമ്മല, ഇടവ, അതിയന്നൂര്‍, ഇലകമണ്‍, ആര്യനാട്, വിതുര, തൊളിക്കോട്, പഴയകുന്നുമ്മേല്‍, കൊല്ലയില്‍, മണമ്പൂര്‍, പെരുങ്കടവിള, പൂല്ലമ്പാറ, മടവൂര്‍, കിളിമാനൂര്‍, പൂവാര്‍, അഞ്ചുതെങ്ങ്, കള്ളിക്കാട് മംഗലപുരം. കൊല്ലം: കല്ലുവാതുക്കല്‍, കുലശേഖരപുരം, ചിതറ, തഴവ, മൈനാഗപ്പള്ളി, കൊറ്റങ്കര, ഇളമ്പള്ളൂര്‍, വെട്ടിക്കവല, കുളത്തൂപ്പുഴ, ഏരൂര്‍, മൈലം, പിറവന്തൂര്‍, അഞ്ചല്‍, വെളിയം, കവിത്രേശ്വരം, നെടുവത്തൂര്‍, വെളിനല്ലൂര്‍, ചാത്തന്നൂര്‍, പോരുവഴി, ശൂരനാട് നോര്‍ത്ത്, പനയം, എഴുകോണ്‍, തെന്മല, പേരയം, കുമ്മിള്‍, ആലപ്പാട്, പട്ടാഴി, വെസ്റ് കല്ലട, നീണ്ടകര. പത്തനംതിട്ട: പള്ളിക്കല്‍, ആറന്മുള, കൊടുമണ്‍, ഇരവിപേരൂര്‍, പെരിങ്ങര, വെച്ചൂച്ചിറ, വള്ളിക്കോട്, ഏനാദിമംഗലം, കുറ്റൂര്‍, ചെന്നീര്‍ക്കര, പന്തളം, തെക്കേക്കര, ഓമല്ലൂര്‍, കവിയൂര്‍, കോട്ടാങ്ങല്‍, ചിറ്റാര്‍, സീതത്തോട്, തോട്ടപ്പുഴശേരി, പുറമറ്റം, നിരണം, റാന്നി, തണ്ണിത്തോട്, ചെറുകോല്‍, കോഴഞ്ചേരി. ആലപ്പുഴ: ഏറത്ത്, മാരാരിക്കുളം തെക്ക്, അരൂര്‍, ചേര്‍ത്തല സൌത്ത്, തഴക്കര, മാവേലിക്കര, തെക്കേക്കര, പാലമേല്‍, ആര്യാട്, അമ്പലപ്പുഴ വടക്ക്, പുറക്കാട് ആറാട്ടുപുഴ, മുളക്കുഴ, പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, മാവേലിക്കര താമരക്കുളം, തൃക്കുന്നപ്പുഴ, കോടംതുരുത്ത്, ചുനക്കര, കരുവാറ്റ, ദേവികുളങ്ങര, എഴുപുന്ന, എടത്വ, തകഴി, കൈനകരി, അരൂക്കുറ്റി, പുലിയൂര്‍, കടക്കരപ്പള്ളി, തിരുവന്‍വണ്ടൂര്‍, ആല, കാവാലം, രാമങ്കരി, നീലംപേരൂര്‍, ചെറുതന. കോട്ടയം: കാഞ്ഞിരപ്പള്ളി, അതിരമ്പുഴ, ചിറക്കടവ്, മാടപ്പള്ളി, അയര്‍കുന്നം, പാറത്തോട്, വിജയപുരം, തിരുവാര്‍പ്പ്, മണര്‍കാട്, വാഴൂര്‍, എലിക്കുളം, പായിപ്പാട്, വെള്ളൂര്‍, കരൂര്‍, മണിമല, കിടങ്ങൂര്‍, ചെമ്പ്, തിടനാട്, നീണ്ടൂര്‍, മരങ്ങാട്ടുപിള്ളി, പൂഞ്ഞാര്‍ തെക്കേക്കര, വെള്ളാവൂര്‍, വെച്ചൂര്‍, മീനച്ചില്‍, മുത്തോലി, ഉഴവൂര്‍, കൂട്ടിക്കല്‍, കല്ലറ, മീനടം, തലപ്പലം, കടപ്ളാമറ്റം, വെളിയന്നൂര്‍. ഇടുക്കി: മൂന്നിലവ്, വണ്ടിപ്പെരിയാര്‍, കുമളി, വണ്ടന്‍മേട്, ഇടുക്കി-കഞ്ഞിക്കുഴി, ഉടുമ്പന്നൂര്‍, ചക്കുപള്ളം, വണ്ണപ്പുറം, വെള്ളിയാമറ്റം, പാമ്പാടുംപാറ, വാഴത്തോപ്പ്, ഇരട്ടയാര്‍, പള്ളിവാസല്‍, ശാന്തന്‍പാറ, രാജാക്കാട്, മണക്കാട്, ഉടുമ്പന്‍ചോല, ബൈസണ്‍വാലി, കോടികുളം, കരിങ്കുന്നം, കുടയത്തൂര്‍, മരിയാപുരം, പുറപ്പുഴ, ചിന്നക്കനാല്‍. എറണാകുളം: എടത്തല, പായിപ്ര, ആലങ്ങാട്, കടുങ്ങല്ലൂര്‍, നെല്ലിക്കുഴി, വാഴക്കുളം, ചെല്ലാനം മഴുവന്നൂര്‍, നെടുമ്പാശേരി, പാറക്കടവ്, ചേരാനല്ലൂര്‍, കവളങ്ങാട്, കുമ്പളം, കാലടി, ആമ്പല്ലൂര്‍, ശ്രീമൂലനഗരം, മലയാറ്റൂര്‍-നീലീശ്വരം, ഞാറയ്ക്കല്‍, ഒക്കല്‍, കുട്ടമ്പുഴ, ചോറ്റാനിക്കര, മുളവുകാട്, പൂത്തൃക്ക, മുക്കന്നൂര്‍, വാരപ്പെട്ടി, എടക്കാട്ടുവയല്‍, ഏഴിക്കര, വാളകം, പാമ്പാക്കുട, മുടക്കുഴ, മണീട്, മാറാടി, രാമമംഗലം, അയ്യമ്പുഴ, കല്ലൂര്‍ക്കാട്, കുഴുപ്പിള്ളി, പോത്താനിക്കാട്, ഏറിയാട്, പഴയന്നൂര്‍, എസ്.എന്‍.പുരം, പുന്നയൂര്‍, കടവല്ലൂര്‍, കോടശേരി, കൊരട്ടി, അരിമ്പൂര്‍, എടത്തിരുത്തി, അന്നമനട, ചാഴൂര്‍, വേളൂക്കര, എരുമപ്പെട്ടി, പറപ്പൂക്കര, തെക്കുംകര, അളഗപ്പനഗര്‍, എളവള്ളി, വേലൂര്‍, മുരിയാട്, വടക്കേക്കാട്, തൃക്കൂര്‍, തളിക്കുളം, വെങ്കിടങ്ങ്, വള്ളത്തോള്‍ നഗര്‍, പുതുക്കാട്, കൊണ്ടാഴി, അവണൂര്‍, ദേശമംഗലം, നെന്‍മണിക്കര, അവിണിശേരി, നാട്ടിക, വല്ലച്ചിറ, മുളംകുന്നത്തുകാവ്, കുഴൂര്‍, തോളൂര്‍, പോര്‍ക്കുളം, പൂമംഗലം, അതിരപ്പിള്ളി. പാലക്കാട്: മുതലമട, വടക്കഞ്ചേരി, പറളി, മരുത റോഡ്, അഗളി, പട്ടിത്തറ, ലെക്കിടി-പേരൂര്‍, കരിമ്പുഴ, കടമ്പഴിപ്പുറം, വണ്ടാഴി, കൊപ്പം, എരിമയൂര്‍, കാവശേരി, കൊഴിഞ്ഞാമ്പാറ, വല്ലപ്പുഴ, കരിമ്പ, തേങ്കുറശി, പരുതൂര്‍, തച്ചനാട്ടുകര, തെങ്കര, വടകരപ്പതി, പട്ടഞ്ചേരി, ചളവറ, കൊടുമ്പ്, കോട്ടായി, പെരുവെമ്പ്, മങ്കര, തച്ചമ്പാറ, എലവഞ്ചേരി, വടവന്നൂര്‍, ഷോളയൂര്‍, പൊല്‍പ്പുള്ളി, മലമ്പുഴ, കോങ്ങാട്, കൊല്ലങ്കോട്, ആനക്കര. മലപ്പുറം: മുന്നിയൂര്‍, ആനക്കയം, കുറ്റിപ്പുറം, എടവണ്ണ, അബ്ദുറഹിമാന്‍ നഗര്‍, പുല്പ്പറ്റ, ഒതുക്കുങ്ങല്‍, പുളിക്കല്‍, വെട്ടം, പൂക്കോട്ടൂര്‍, മമ്പാട്, കാവനൂര്‍, വട്ടംകുളം, കൂട്ടിലങ്ങാടി, അമരമ്പലം, വാഴക്കാട്, ഒഴൂര്‍, അലങ്കോട്, പെരുവള്ളൂര്‍, മംഗലം, വെളിയങ്കോട്, മങ്കട, ചോക്കാട്, പുറത്തൂര്‍, തേഞ്ഞിപ്പലം, ഇരിമ്പിളിയം, അരീക്കോട്, നിറമരുതൂര്‍, പോരൂര്‍, വാഴയൂര്‍, ഊരകം, എടക്കര, വെട്ടത്തൂര്‍, പെരുമണ്ണക്ളാരി, തിരുവാലി, എടരിക്കോട്, മേലാറ്റൂര്‍, ഏലംകുളം, മൂത്തേടം, എടപ്പറ്റ, മക്കരപ്പറമ്പ്, വണ്ടൂര്‍. കോഴിക്കോട്: ഒളവണ്ണ, കുന്ദമംഗലം, ചാത്തമംഗലം, നാദാപുരം, ചേളന്നൂര്‍, മണിയൂര്‍, ചേറോട്, താമരശേരി, ഓമശേരി, പെരുമണ്ണ, പനങ്ങോട്, കോടഞ്ചേരി, പേരാമ്പ്ര, ചങ്ങരോത്ത്, മൂടാടി, കോട്ടൂര്‍, ഒഞ്ചിയം, മാവൂര്‍, മേപ്പയ്യൂര്‍, ആയഞ്ചേരി, നരിപ്പറ്റ, കായക്കൊടി, കാക്കൂര്‍, കാവിലുംപാറ, ചക്കിട്ടപ്പാറ, മരുതോങ്കര, അരിക്കുളം, വളയം, കൂടരഞ്ഞി, കൂരാച്ച്, തുറയൂര്‍, കായണ്ണ. വയനാട്: പനമരം, അമ്പലവയല്‍, പുല്‍പ്പള്ളി, മീനങ്ങാടി, തിരുനെല്ലി, മൂപ്പൈനാട്, വൈത്തിരി, കോട്ടത്തറ, തരിയോട്. കണ്ണൂര്‍: അഴീക്കോട്, വേങ്ങോട്, ചെമ്പിലോട്, മാങ്ങാട്ടിടം, പിണറായി, ഉളിക്കല്‍, ആലക്കോട്, കതിരൂര്‍, കല്ല്യാശേരി, ധര്‍മടം, ചെങ്ങളായി, ചെറുതാഴം, ചെറുപുഴ, കൊളച്ചേരി, ആറളം, എരമം-കുറ്റൂര്‍, പെരിങ്ങോം -വയക്കര, ചിറ്റാരിപ്പറമ്പ്, അഞ്ചരക്കണ്ടി, പന്ന്യന്നൂര്‍, പേരാവൂര്‍, പയ്യാവൂര്‍, അയ്യന്‍കുന്ന്, പടിയൂര്‍, മൊകേരി, ഏഴോം, കോട്ടയം, കാങ്കോല്‍- ആലപ്പടമ്പ്, ഉദയഗിരി, കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, വളപട്ടണം, മാടായി. കാസര്‍ഗോഡ്: പള്ളിക്കര, മധുര്‍, തൃക്കരിപ്പൂര്‍, പൈവളിഗെ, പുല്ലൂര്‍-പെരിയ, വെസ്റ് എളേരി, കീനാനൂര്‍-കരിന്തളം, എന്മകജെ, ഈസ്റ് എളേരി, കുറ്റിക്കോല്‍, കയ്യൂര്‍-ചീമേനി, പടന്ന, പുത്തിഗെ, കാറഡുക്ക, കള്ളാര്‍, കുംപഡജെ, ബെള്ളൂര്‍.



ഗ്രാമപഞ്ചായത്തില്‍ 10,000; കോര്‍പറേഷനില്‍ 60,000

തിരുവനന്തപുരം: ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു പരാമവധി ചെലവഴിക്കാവുന്ന തുക 10,000 രൂപ. ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡില്‍ 30,000 രൂപ വരെയും ജില്ലാ പഞ്ചായത്ത് വാര്‍ഡില്‍ 60,000 രൂപ വരെയും ചെലവഴിക്കാം.

മുനിസിപ്പാലിറ്റികളിലോ ഓരോ വാര്‍ഡിലും പരമാവധി 30,000 രൂപ വരെയും കോര്‍പറേഷനില്‍ 60,000 രൂപവരെയും ചെലവഴിക്കാം.

തെരഞ്ഞെടുപ്പിനു മത്സരിക്കാന്‍ കെട്ടിവയ്ക്കേണ്ടത് 1,000 രൂപയാണ്. ബ്ളോക്ക് പഞ്ചായത്തില്‍ 2,000 രൂപയും ജില്ലാ പഞ്ചായത്തില്‍ 3,000 രൂപയും വേണം. മുനിസിപ്പാലിറ്റികളില്‍ 2,000 രൂപയും കോര്‍പറേഷനില്‍ 3,000 രൂപയും കെട്ടിവച്ചാല്‍ മാത്രമേ മത്സരിക്കാന്‍ കഴിയൂ. പട്ടികജാതി- വര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ഥികള്‍ നിശ്ചയിച്ചതിന്റെ പകുതി തുക കെട്ടിവച്ചാല്‍ മതിയാകും. തെരഞ്ഞെടുപ്പു ചെലവുകളുടെ വിശദമായ കണക്കുകള്‍ ഡിസംബര്‍ അഞ്ചിനം സമര്‍പ്പിക്കണം.


ബ്ളോക്ക് പഞ്ചായത്തുകളില്‍ 77 എണ്ണം സ്ത്രീ സംവരണം

തിരുവനന്തപുരം: 152 ബ്ളോക്ക് പഞ്ചായത്തുകളിലെ പ്രസിഡന്റു സ്ഥാനങ്ങളില്‍ 67 എണ്ണം സ്ത്രീകള്‍ക്കും എട്ടെണ്ണം പട്ടികജാതി സ്ത്രീകള്‍ക്കും ഏഴെണ്ണം പട്ടികജാതിക്കാര്‍ക്കും രണ്െടണ്ണം പട്ടികവര്‍ഗ സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടികവര്‍ഗക്കാര്‍ക്കും സംവരണം ചെയ്തു വിജ്ഞാപനമായി.

പട്ടികജാതി സ്ത്രീസംവരണം- അതിയനൂര്‍, അഞ്ചല്‍, പട്ടണക്കാട്, വടവുകോട്, കൊടകര, ചിറ്റൂര്‍, പെരിന്തല്‍മണ്ണ, കുന്നമംഗലം.

പട്ടികജാതി സംവരണം- മുഖത്തല, കോന്നി, പള്ളം, അടിമാലി, ചൊവ്വന്നൂര്‍, ഒറ്റപ്പാലം, അരീക്കോട്.

പട്ടികവര്‍ഗസ്ത്രീ സംവരണം-അട്ടപ്പാടി, മാനന്തവാടി.

പട്ടികവര്‍ഗ സംവരണം-ദേവികുളം.

സ്ത്രീസംവരണം- നേമം, കിളിമാനൂര്‍, പെരുങ്കടവിള, പാറശാല, പോത്തന്‍കോട്, ചടയമംഗലം, ശാസ്താംകോട്ട, വെട്ടിക്കവല, ഇത്തിക്കര, ചവറ, പറക്കോട്, റാന്നി, മല്ലപ്പള്ളി, പന്തളം, ഭരണിക്കാവ്, ആര്യാട്, കഞ്ഞിക്കുഴി, ചെങ്ങന്നൂര്‍, തൈക്കാട്ടുശേരി, വെളിയനാട്, കാഞ്ഞിരപ്പള്ളി, മാടപ്പള്ളി, ഉഴവൂര്‍, കടുത്തുരുത്തി, വൈക്കം, അഴുത, കട്ടപ്പന, ഇളംദേശം, വാഴക്കുളം, കോതമംഗലം, പാറക്കടവ്, മുവാറ്റുപുഴ, കൂവപ്പടി, മുളന്തുരുത്തി, പഴയന്നൂര്‍, ഒല്ലൂക്കര, ചാലക്കുടി, അന്തിക്കാട്, തളിക്കുളം, ചേര്‍പ്പ്, മുല്ലശേരി, തൃത്താല, പാലക്കാട്, മലമ്പുഴ, കുഴല്‍മന്ദം, കൊല്ലങ്കോട്, വണ്ടൂര്‍, കൊണ്േടാട്ടി, മലപ്പുറം, തിരൂര്‍, മങ്കട, പൊന്നാനി, കൊടുവള്ളി, ബാലുശേരി, ചേളന്നൂര്‍, പേരാമ്പ്ര, പന്തലായനി, കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, തളിപ്പറമ്പ്, കല്ല്യാശേരി, ഇരിക്കൂര്‍, ഇരിട്ടി, പേരാവൂര്‍, കാഞ്ഞങ്ങാട്, നീലേശ്വരം, കാറഡുക്ക.


പഞ്ചായത്തുകളില്‍ മൂന്നു വോട്ട്; നഗരസഭയില്‍ ഒന്ന്


തിരുവനന്തപുരം: ത്രിതല പഞ്ചാ യത്തു തെരഞ്ഞെടുപ്പില്‍ ഒരാള്‍ ക്കു മൂന്നു വോട്ടു രേഖപ്പെടുത്താം. എന്നാല്‍, നഗരസഭകളിലാകട്ടെ ഒരാള്‍ക്ക് ഒരു വോട്ടു മാത്രമേയുള്ളൂ.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മള്‍ട്ടി പോസ്റ് വോട്ടിംഗ് മെഷീനാണ് ഉപയോഗിക്കുന്നത്. ഇതില്‍ ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളുമുണ്ടാകും. ആദ്യ ബാലറ്റ് യൂണിറ്റില്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡിലെ സ്ഥാനാര്‍ഥിക്കും രണ്ടാമതു ബ്ളോക്ക് പഞ്ചായത്തിലേക്കും മൂന്നാമതു ജില്ലാ പഞ്ചായത്തിലേക്കും വോട്ടു ചെയ്യാം.

മൂന്നു വോട്ടുകളും ചെയ്തു കഴിയുമ്പോള്‍ ദീര്‍ഘമായ ബീപ് ശബ്ദം കേള്‍ക്കാം. ഇതോടെയാണു തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാകുന്നത്.

ഒന്നോ രണ്േടാ വോട്ടു മാത്രം രേഖപ്പെടുത്തിയവര്‍ എന്‍ എന്ന ബട്ടണില്‍ അമര്‍ത്തിയാല്‍ തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാക്കി മടങ്ങാം. എന്‍ ബട്ടണ്‍ അമര്‍ത്താന്‍ വോട്ടര്‍ മറന്നാല്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് ഇത് അമര്‍ത്തി ചെയ്ത വോട്ടുകള്‍ സാധുവാക്കാം.

ഇക്കുറി നോട്ടയെ ഉള്‍പ്പെടുത്തിയിട്ടില്ല. നഗരസഭകളിലെ വോട്ടര്‍മാര്‍ ഒരു വോട്ടു മാത്രം രേഖപ്പെടുത്തിയാല്‍ മതിയാകും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിക്കുന്നതിനാല്‍ വോട്ടര്‍മാര്‍ക്കു വ്യാപകമായ ബോധവത്കരണം നല്‍കുമെന്നു തെരഞ്ഞെടുപ്പു കമ്മീഷണര്‍ കെ. ശശിധരന്‍നായര്‍ അറിയിച്ചു.

7 ജില്ലാ പഞ്ചായത്തില്‍ സ്ത്രീ സംവരണം

തിരുവനന്തപുരം: 14 ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റുസ്ഥാനങ്ങളില്‍ ഏഴ് എണ്ണം സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടികജാതിക്കാര്‍ക്കും സംവരണംചെയ്തു വിജ്ഞാപനമായി.

കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നിവയാണു സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുള്ളത്. മലപ്പുറം പട്ടികജാതി വിഭാഗത്തിനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.