കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടികൂടി
Sunday, October 4, 2015 12:00 AM IST
കൊണ്േടാട്ടി: ഷാര്‍ജയില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്നു 16 ലക്ഷം രൂപയുടെ സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള എയര്‍ കസ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഇന്നലെ എയര്‍ ഇന്ത്യാ വിമാനത്തില്‍ കരിപ്പൂരിലെത്തിയ വടകര കണ്ണൂക്കര ഷഹബാസില്‍(25)നിന്നാണ് 583 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഇയാളുടെ ട്രോളിബാഗിന്റെ ബീഡിംഗിനുളളിലാണു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.


പിടികൂടിയ സ്വര്‍ണത്തിനു 16 ലക്ഷം രൂപ വില ലഭിക്കും. തുടര്‍ച്ചയായ മൂന്നാം ദിവസമാണു കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് പിടികൂടുന്നത്. വെള്ളിയാഴ്ച എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജ വഴി കരിപ്പൂരിലെത്തിയ മലപ്പുറം പട്ടിക്കാട് സ്വദേശിയില്‍നിന്ന് മൂന്നര കിലോഗ്രാം സ്വര്‍ണം പിടിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.