വൈക്കം മാളവികയുടെ നാടകം ദേശീയ നാടകോത്സവത്തിന്
Sunday, October 4, 2015 11:56 PM IST
കോട്ടയം: ചെന്നൈ ഡ്രാമ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ദേശീയ നാടകോത്സവത്തിലേക്കു വൈക്കം മാളവികയുടെ മിന്നുന്നതെല്ലാം പൊന്നല്ല എന്ന നാടകം തെരഞ്ഞെടുത്തു. ഫ്രാന്‍സിസ് ടി.മാവേലിക്കര എഴുതി വല്‍സന്‍ നിസരി സംവിധാനം ചെയ്ത നാടകത്തില്‍ പ്രദീപ് മാളവികയാണ് പ്രധാനവേഷം ചെയ്യുന്നത്.

കുറ്റവാളിയാണെന്ന് അറിയാതെ താടിയും മുടിയും വെട്ടിയതിന്റെ പേരില്‍ ഒരു ബാര്‍ബര്‍ തൊഴിലാളിയുടെ കുടുംബം അനുഭവിക്കേണ്ടിവന്ന ദുരന്തങ്ങളുടെ നേര്‍കാഴ്ചയാണ് നാടകത്തിന്റെ ഇതിവൃത്തം.


27 മുതല്‍ തിരുമലയ് ശിവാജി നഗറില്‍ നടക്കുന്ന നാടകോത്സവത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി സ്മൃതി ഇറാനി നിര്‍വഹിക്കും. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി ഏഴു നാടകങ്ങള്‍ നാടകോത്സവത്തില്‍ അവതരിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.