ചെന്നായ്കൂട്ടത്തിന്റെ ആക്രമണത്തില്‍ അഞ്ച് ആടുകള്‍ ചത്തു; വീട്ടമ്മയ്ക്കു പരിക്ക്
ചെന്നായ്കൂട്ടത്തിന്റെ ആക്രമണത്തില്‍ അഞ്ച് ആടുകള്‍ ചത്തു; വീട്ടമ്മയ്ക്കു പരിക്ക്
Sunday, October 4, 2015 11:55 PM IST
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസികുടിയില്‍ ചെന്നായ്കൂട്ടത്തിന്റെ ആക്രമണത്തില്‍ അഞ്ച് ആടുകള്‍ ചത്തു. ആടുകളെ രക്ഷിക്കാന്‍ ചെന്ന കുടിയിലെ ഓമന ബാലന്‍ (60) എന്ന വീട്ടമ്മയ്ക്കു പരിക്കേറ്റു. നാല് ആടുകള്‍ക്കു സാരമായി പരിക്കേറ്റിട്ടുണ്ട്.

പന്ത്രപ്ര കുടിയുടെ എതിര്‍വശത്തെ കളിസ്ഥലത്തിനു സമീപം ശനിയാഴ്ച വൈകുന്നേരം 4.30നാണ് ചെന്നായ്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ഇവിടെ പത്ത് ആടുകളെ മേയാന്‍ വിട്ടിരുന്നു. ആടുകളുടെ കൂട്ടനിലവിളി കേട്ട് ഓമന ഓടിച്ചെന്നു ചെന്നായ്ക്കളെ അകറ്റാന്‍ ഒച്ചവച്ചു. ഇതിനിടെ, ചെന്നായ്ക്കള്‍ ഓമനയുടെ നേരേ തിരിഞ്ഞു. പത്തു പതിനഞ്ചോളം വരുന്ന ചെന്നായ്ക്കള്‍ കുരച്ചു ചാടിയപ്പോള്‍ ഓമന പ്രാണരക്ഷാര്‍ഥം ഓടി. ഓട്ടത്തിനിടെ വീണു കൈയ്ക്കും കാലിനും മുറിവേറ്റു. കുടിയിലെ മറ്റു സ്ത്രീകള്‍ വടിയുമായെത്തിയാണു ചെന്നായ്കൂട്ടത്തെ ഓടിച്ചത്. ഓമനയുടെ രണ്ട് ആടുകളെയും കുടിയിലെ ഏറ്റവും പ്രായം ചെന്ന കാര്‍ത്ത്യായനി പാട്ടിയുടെ മൂന്ന് ആടുകളെയും ഇതിനിടെ ചെന്നായ്ക്കള്‍ കൊന്നുതിന്നിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.