കുഴഞ്ഞുവീണു മരിച്ച നേതാവിന്റെ സംസ്കാരം ഇന്ന്
Sunday, October 4, 2015 11:54 PM IST
കറുകച്ചാല്‍: പാര്‍ട്ടി പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ച കോണ്‍ഗ്രസ് നേതാവ് ഇടയിരിക്കപ്പുഴ ഇടയ്ക്കാട് ഇല്ലത്ത് കെ.വി.കൃഷ്ണന്‍ നമ്പൂതിരി(70)യുടെ സംസ്കാരം ഇന്നു രാവിലെ പത്തിന് വീട്ടുവളപ്പില്‍ നടക്കും.

വെള്ളിയാഴ്ച രാത്രി ഏഴിന് പ്ളാക്കല്‍പ്പടിക്കല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ പങ്കെടുത്ത് പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് കറുകച്ചാല്‍ ബ്ളോക്ക് കോണ്‍ഗ്രസ് വൈസ്പ്രസിഡന്റായ കെ.വി.കൃഷ്ണന്‍ നമ്പൂതിരി കുഴഞ്ഞുവീണ് മരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.