വി.എസിനും സംഭാവന നല്‍കി: വെള്ളാപ്പള്ളി
വി.എസിനും സംഭാവന നല്‍കി: വെള്ളാപ്പള്ളി
Sunday, October 4, 2015 11:46 PM IST
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും എസ്എന്‍ഡിപിയുടെ കണക്ക് ചോദിക്കാന്‍ അര്‍ഹതയില്ലെന്ന് ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തകരരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്എന്‍ഡിപിക്കു മാത്രമല്ല സ്കൂളുകളുളളത്. എന്‍എസ്എസിനും മുസ്ലിം വിദ്യാഭ്യാസ ട്രസ്റിനുമെല്ലാമുണ്ട്. കോടിയേരിക്ക് അവിടെ നടക്കുന്നതറിയേണ്േടയെ ന്നും വെളളാപ്പളളി ചോദിച്ചു.


കൈക്കൂലിയല്ലെങ്കിലും സംഭാവനയായി വിഎസിനു കുറേ നല്‍കിയിട്ടുണ്ട്. കണക്കുപുസ്തകമൊ ന്നും തന്നെക്കൊണ്ടു തുറപ്പിക്കരുത്. സഹായമഭ്യര്‍ഥിച്ചപ്പോള്‍ തുഷാര്‍ വെളളാപ്പളളി പാലക്കാട്ടുപോയി പ്രവര്‍ത്തിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.