നഴ്സിംഗ് വിദ്യാര്‍ഥിനി ഹോസ്റലിന്റെ ടെറസില്‍നിന്നു വീണു മരിച്ചു
നഴ്സിംഗ് വിദ്യാര്‍ഥിനി ഹോസ്റലിന്റെ ടെറസില്‍നിന്നു വീണു മരിച്ചു
Sunday, October 4, 2015 11:45 PM IST
കൊച്ചി: നഴ്സിംഗ് വിദ്യാര്‍ഥിനി കോളജ് ഹോസ്റലിന്റെ ടെറസില്‍നിന്നു വീണു മരിച്ചു. കൊച്ചി തൃക്കാക്കര ചാലിശേരി വീട്ടില്‍ ഡേവിഡിന്റെ മകള്‍ ധന്യ (20) ആണു മരിച്ചത്.
ധന്യ ഇന്നലെ ഉച്ചയ്ക്ക് 12.20ന് ഹോസ്റലിന്റെ ഏഴാം നിലയിലെ ടെറസില്‍നിന്നു ചാടുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. നഴ്സിംഗ് കോളജില്‍നിന്നു നൂറു മീറ്ററോളം മാറിയാണു ഹോസ്റല്‍ കെട്ടിടം. ക്ളാസിന്റെ ഇടവേളയില്‍ ഹോസ്റലിലേക്കു പോയ ധന്യ ആരോടും സംസാരി ക്കാതെ ഹോസ്റലിനു മുകളിലേക്കു പോവുകയായിരുന്നു. ടെറസില്‍ ഏതാനും വിദ്യാര്‍ഥികള്‍ പഠിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നെങ്കിലും അവരുടെ ശ്രദ്ധയില്‍പ്പെടാതെ വിദ്യാര്‍ഥിനി ചാടുകയായിരുന്നു. വീഴ്ചയുടെ ശബ്ദം കേട്ട് ഓടിക്കൂടിയ സഹപാഠികള്‍ ധന്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിറ്റി പോലീസ് കമ്മീഷണര്‍ എം.പി.ദിനേശ്, അസിസ്റന്റ് കമ്മീഷണര്‍ സുരേഷ്കുമാര്‍, നോര്‍ത്ത് എസ്ഐ പി.എസ്. ഷിജു എന്നിവര്‍ സ്ഥലത്തെത്തി. വിദ്യാര്‍ഥിനിയുടെ കൈയില്‍ പപ്പ, മമ്മീ, സോറി എന്നു പേനകൊണ്ടു രേഖപ്പെടുത്തിയിരുന്നതായി പോലീസ് അറിയിച്ചു. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനമെന്നും പോലീസ് പറഞ്ഞു. മൃതദേഹം ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.


സംസ്കാരം പിന്നീട്. എറണാകുളം ലിസി കോളജ് ഓഫ് നഴ്സിംഗിലെ മൂന്നാം വര്‍ഷ ബിഎസ്സി വിദ്യാര്‍ഥിനിയാണ്.

സൌത്ത് ഇന്ത്യന്‍ ബാങ്ക് കാക്കനാട് രാജഗിരി ബ്രാഞ്ചില്‍ ഉദ്യോഗസ്ഥനാണു ഡേവിഡ്. മാതാവ്:കൊച്ചന്നം. സഹോദരന്‍ ഫ്രാന്‍സിസ് കുവൈറ്റിലെ ഓയില്‍ കമ്പനിയില്‍ ജീവനക്കാരനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.