അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും കരിയര്‍ മേളയും
Friday, September 4, 2015 12:38 AM IST
തിരുവനന്തപുരം: സംസ്ഥാന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പും കേന്ദ്ര സ്ഥാപനമായ ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും ചേര്‍ന്ന് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പാസായവര്‍ക്ക് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും കരിയര്‍മേളയും സംഘടിപ്പിക്കുന്നു. 2013 ലും അതിനുശേഷവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ പാസായവര്‍ക്ക് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിനും വിഎച്ച്എസ്ഇ പരീക്ഷ പാസായ എല്ലാവര്‍ക്കും കരിയര്‍ മേളയിലും പങ്കെടുക്കാം.

16ന് കണിച്ചുകുളങ്ങര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, 19ന് ജിവിഎച്ച്എസ്എസ് മണക്കാട് തിരുവനന്തപുരം, 22ന് ഡയറ്റ് രാമവര്‍മ്മപുരം, തൃശൂര്‍, 26ന് കൂനത്തുറ ജിവിഎച്ച്എസ് സ്കൂള്‍, ഒക്ടോബര്‍ മൂന്നിന് കോഴിക്കോട് നടക്കാവ് ജിവിഎച്ച്എസ് 17ന് എറണാകുളം അധ്യാപകഭവന്‍ എന്നിവിടങ്ങളില്‍ ഇവര്‍ക്കായി വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തും. സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ ഹാജരാക്കണം. ഓരോ വിദ്യാര്‍ഥിക്കും മൂന്നു സ്ഥാപനങ്ങളുടെ ഇന്റര്‍വ്യുവില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഇതിനകം തന്നെ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന് അവസരം ലഭിച്ചിട്ടുള്ളവര്‍ ഈ ഇന്റര്‍വ്യുവില്‍ പങ്കെടുക്കേണ്ടതില്ല.


ഇതിനോടനുബന്ധിച്ച് നടക്കുന്ന കരിയര്‍ഫെസ്റില്‍ നല്ല നിലവാരം പുലര്‍ത്തുന്നവര്‍ക്ക് തത്സമയം തന്നെ ജോലി സാധ്യത ലഭിക്കാനിടയുണ്ട്. 2013 ന് മുമ്പ് വിഎച്ച്എസ്ഇ പാസായ കുട്ടികള്‍ക്കും കരിയര്‍മേളയില്‍ പങ്കെടുക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.